തമിഴ്‌നാട്ടില്‍ ബഫര്‍സോണ്‍ 10 കിലോമീറ്റര്‍ ; മാധ്യമങ്ങള്‍ പടച്ചുവിടുന്നത്‌ കള്ളം ; കേരളത്തിന്റേത്‌ ശരിയായ നിലപാട്‌

വെളേളാട് പക്ഷിസങ്കേതത്തിന്റെ പരിസ്ഥിതി സംവേദകമേഖലയുടെ ഗൂഗിൾ മാപ്പ്


ചെറുതോണി തമിഴ്നാട്ടിൽ ബഫർസോൺ 10 കിലോമീറ്റർ ആണെന്നിരിക്കെ കേരളത്തിൽ മനോരമ ഉൾപ്പടെയുള്ള വലതുപക്ഷ മാധ്യമങ്ങളും സംഘടനകളും തെറ്റിദ്ധാരണ പരത്തുന്നു. തമിഴ്നാട്ടിൽ ബഫർസോൺ പൂജ്യമാണെന്നാണ്  കള്ളവാർത്ത. സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റും 10 കിലോമീറ്റർ  ബഫർസോൺ നിശ്ചയിച്ച് അന്തിമ വിജ്ഞാപനമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തമിഴ്‌നാട്ടിൽ പുറപ്പെടുവിച്ചത്. 2019 മേയ് മുതൽ 2020 മേയ് വരെയുള്ള കാലയളവിലാണ് തമിഴ്നാട്ടിലെ ഓരോ വന്യജീവി സങ്കേങ്ങളുടെയും പരിസ്ഥിതി സംവേദകമേഖല (ഇഎസ്ഇസഡ്) 10 കിലോമീറ്ററാക്കി ഉത്തരവ്‌ ഇറങ്ങിയത്‌. ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും പക്ഷിസങ്കേതങ്ങളുമായി 25 സംരക്ഷിത വനങ്ങളാണ് തമിഴ്നാട്ടിലുളളത്. ബഫർസോൺ നിശ്ചയിച്ച്  പ്രത്യേകം തയ്യാറാക്കിയ ഭൂപടത്തിൽ പക്ഷിസങ്കേതങ്ങളായ ചിത്രഗുഡി, കരിവിട്ടി, കുന്തൻകുളം, ഉദയമാർത്താണ്ഡപുരം, നേർത്ത് നഗൽ, സക്കര കോട്ടയ്, കാഞ്ഞിരംകുളം, വെട്ടൻഗുഡി, മേലെ സെൽവന്തൂർ, വടുവൂർ, വെളേളാട് എന്നിവയോടൊപ്പം കടുവാസങ്കേതങ്ങളായ സത്യമംഗലം, മുതുമലൈ കൂടാതെ ശ്രിവില്ലി പുതുർ അണ്ണാൻ സങ്കേതം, വളളനാട്, കന്യാകുമാരി വന്യജീവി സങ്കേതങ്ങൾ, മാന്നാർ ദേശീയ ഉദ്യാനം, മേഘമല, ഗംഗൈക്കോണ്ടൻ മാൻ സങ്കേതം, പോയിന്റ് കാലിമിറി, നെല്ലായി, കൊടെക്കനാൽ ഓസുദു, കാവരിനോർത്ത് തുടങ്ങിയവയാണുള്ളത്‌. പൂർണമായും കൃഷിപ്രദേശവും ജനവാസമേഖലയും ഉൾപ്പെടുന്ന 10 കിലോമീറ്റർ പ്രദേശങ്ങളും ബഫർസോണിലുണ്ട്‌. ഈ വിവരങ്ങളെല്ലാം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നിരിക്കെയാണ്‌ വ്യാജപ്രചാരണം.   കേരളത്തിന്റേത്‌ ശരിയായ നിലപാട്‌ ബഫർസോൺ വിഷയത്തിൽ രാജ്യത്ത്‌ ശരിയായ നിലപാട് സ്വീകരിച്ചത്‌ കേരളമാണ്‌. 2016 മുതൽ കേന്ദ്രവുമായി കേരളം നടത്തിയ ആശയ വിനിമയങ്ങളിലുടെ 2017ൽ കരട്‌ വിജ്ഞാപനം ഇറക്കി. കേരളം ആവശ്യപ്പെട്ടതുപേലെ നമ്മുടെ 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ബഫർസോൺ പൂജ്യമായിട്ടാണ് വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. എന്നാൽ, 2018ലെ മഹാപ്രളയത്തെ തുടർന്ന് അന്തിമവിജ്ഞാപനം വൈകിയതിനാൽ കരട്‌ വിജ്ഞാപനം ഇല്ലാതായി. പിന്നീട് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ എന്ന് സർക്കാർ ശുപാർശ ചെയ്‌തു. ആഗസ്‌ത്‌ 10ലെ പുതിയ ഉത്തരവിൽ ബഫർസോൺ പൂജ്യമായി നിജപ്പെടുത്തിയതും ജനങ്ങൾക്ക്‌ ആശ്വാസമായി.   Read on deshabhimani.com

Related News