കേന്ദ്രം സൈനികസേവനവും 
കരാർ നൽകുന്നു: എം സ്വരാജ്



തൃപ്പൂണിത്തുറ കേന്ദ്ര ഭരണാധികാരികൾ രാജ്യം പൂർണമായി വിറ്റുതുലയ്ക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ് പറഞ്ഞു. കെഎസ്ടിഎ എറണാകുളം ജില്ലാ പഠനക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾ രാജ്യസുരക്ഷ അപകടത്തിലാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾപോലും തൂക്കി വിൽക്കുകയാണ്. സൈനികസേവനവും കരാർ അടിസ്ഥാനത്തിലാക്കി. കേരളമാകട്ടെ വികസനത്തിലും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിലും ബദൽ സൃഷ്ടിച്ച്‌  ജ്ഞാന സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്താനാണ്‌ ശ്രമിക്കുന്നത്‌. ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൽ മാഗി, കെ വി  ബെന്നി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് മാധുരീദേവി, കെ ജെ ഷൈൻ, അജി നാരായണൻ,  ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, ട്രഷറർ ആനി ജോർജ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സംഘടനാരേഖ സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി മദനമോഹനൻ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി എം ഷൈനി, വൈസ് പ്രസിഡന്റ് സി എസ് ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ഞായറാഴ്ച രാവിലെ ഡോ. സന്തോഷ് ടി വർഗീസ് സാമ്പത്തികരംഗത്തെക്കുറിച്ചും അഡ്വ. കെ എസ് അരുൺകുമാർ മാധ്യമങ്ങളുടെ രാഷ്ടീയത്തെക്കുറിച്ചും ക്ലാസെടുക്കും. പകൽ മൂന്നിന്‌ ക്യാമ്പ് സമാപിക്കും.   Read on deshabhimani.com

Related News