മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ
 ഇനി എൻഎസ്എസും

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ നാഷണൽ സർവീസ് സ്കീം പങ്കാളികളാകുന്നതിന്റെ സംസ്ഥാനപ്രഖ്യാപനം 
മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു


കൊച്ചി മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) പങ്കാളികളാകുന്നതിന്റെ സംസ്ഥാനപ്രഖ്യാപനം തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് നിർവഹിച്ചു. അസംസ്കൃതമാലിന്യം തരംതിരിച്ച് ഹരിതകർമസേനയെ ഏൽപ്പിക്കുക, ശുചീകരണപ്രവർത്തനങ്ങളിൽ സാമൂഹികപങ്കാളിത്തം വർധിപ്പിക്കുക എന്നീ  ലക്ഷ്യങ്ങളോടെയാണ് എൻഎസ്എസ് പങ്കാളിത്തം ഉറപ്പാക്കുന്നത്. 200 എൻഎസ്എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ ഉദ്‌ഘാടനച്ചടങ്ങ്‌ നടന്ന മറൈൻഡ്രൈവ് പരിസരം വൃത്തിയാക്കി. ഒപ്പം ബോധവൽക്കരണ ക്ലാസുകളും നടത്തി. ടി ജെ വിനോദ് എംഎൽഎ, മേയർ എം അനിൽകുമാർ, കൗൺസിലർ മനു ജേക്കബ്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ്‌ ഡയറക്ടർ പി എം ഷെഫീക്ക്, എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ. ആർ എൻ അൻസർ, എംജി സർവകലാശാല എൻഎസ്എസ് കോ–- ഓർഡിനേറ്റർ ഡോ. എൻ ശിവദാസ്, നവകേരളം ജില്ലാ കോ–-ഓർഡിനേറ്റർ എസ് രഞ്ജിനി, ശുചിത്വ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ കെ കെ മനോജ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ആർ എസ് അമീർഷ, യൂത്ത് കോ–-ഓർഡിനേറ്റർ ആർ എച്ച് സുഹാന തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News