ഡോ. ജോ ജോസഫിനായി യുവത



കൊച്ചി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിനുവേണ്ടി സജ്ജരായി യുവാക്കൾ. സ്ക്വാഡ്‌ പ്രവർത്തനം ഉൾപ്പെടെയുള്ള ക്യാമ്പയ്‌നുകളുമായാണ്‌ ഡിവൈഎഫ്‌ഐ മണ്ഡലത്തിൽ സജീവമാകുന്നത്‌. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കലാജാഥ  വ്യാഴംമുതൽ മണ്ഡലത്തിൽ പര്യടനം നടത്തും. 20 യുവതികളും അഞ്ച്‌ യുവാക്കളുമടങ്ങുന്നതാണ്‌ കലാസംഘം. തെരുവുനാടകവും നാടൻപാട്ടും മറ്റ്‌ കലാപരിപാടികളും കോർത്തിണക്കി ഇടതുസർക്കാരിന്റെ വികസനപ്രവർത്തനങ്ങളിൽ ഊന്നിയുള്ള ആവിഷ്കാരങ്ങളാണ് കലാജാഥയിൽ അവതരിപ്പിക്കുന്നത്‌. മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളിൽ 28വരെ ജാഥ പര്യടനം നടത്തും. എല്ലാ ബൂത്തിലും യുവാക്കളുടെ ഗൃഹസന്ദർശനം 23, 24, 25 തീയതികളിൽ നടക്കും. അഞ്ചുപേരടങ്ങുന്ന നാലുസംഘങ്ങൾ ഒരുബൂത്തിൽ കേന്ദ്രീകരിക്കും. മണ്ഡലത്തിലെ മുഴുവൻ യുവതീ യുവാക്കളെയും പങ്കെടുപ്പിച്ച്‌ എൽഡിവൈഎഫ്‌ യൂത്ത്‌ പാർലമെന്റ്‌ 20ന്‌ വൈകിട്ട്‌ അഞ്ചിന്‌ എൻജിഒ ക്വാർട്ടേഴ്സ്‌ പ്രദേശത്ത്‌ നടത്തും. മന്ത്രിമാർ, കലാ കായിക- സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.   Read on deshabhimani.com

Related News