ഗുണനിലവാരമില്ല ; പാലിന് പരിശോധന വേണം



കണ്ണൂർ ഇതരസംസ്ഥാനത്ത്‌ നിന്ന്‌ എത്തുന്ന ഗുണനിലവാരമില്ലാത്ത പാലും പാലുൽപ്പന്നവും വിറ്റഴിക്കുന്നത്‌ ആകർഷക പരസ്യംനൽകി. ഉപഭോക്താക്കൾ പരസ്യത്തിൽ വീഴുമ്പോൾ വിലക്കുറവും കൂടിയ കമീഷനും നൽകിയാണ്‌ ഏജൻസികളെ കുടുക്കുന്നത്‌. ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ സംസ്ഥാനത്തേക്ക്‌ ദിവസം 5.5 ലക്ഷം ലിറ്റർ പാൽ എത്തുന്നുണ്ട്. വിശേഷദിവസങ്ങളിൽ ഇത്‌ 8 ലക്ഷമാകും. കർശന പരിശോധനയിലൂടെ മാത്രമേ ഈ പാലിലെ മായം  കണ്ടെത്താനാകൂ. ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം കണ്ടെത്തണമെങ്കിൽ ആറ്‌ മണിക്കൂർ പരിശോധിക്കണം. കൂടാതെ, മറ്റ്‌ 17  രാസവസ്തുക്കളുടെ സാന്നിധ്യവും പരിശോധിക്കണം. 2011 വരെ, മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട്‌ നിയമപ്രകാരം പാലും പാലുൽപ്പന്നങ്ങളും പരിശോധിച്ചിരുന്നത്‌ ക്ഷീരവികസനവകുപ്പാണ്‌. ഡെയ്‌റി പ്ലാന്റ്‌ പരിശോധിക്കാനും അധികാരം ഉണ്ടായിരുന്നു. എന്നാൽ, കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമം വന്നതോടെ ഈ അധികാരം ആരോഗ്യവകുപ്പിനുകീഴിലുള്ള ഭക്ഷ്യസുരക്ഷാവിഭാഗത്തിനായി.  ഇപ്പോൾ രണ്ടു വകുപ്പുകളും സഹകരിച്ചാണ്‌ മുന്നോട്ടുപോകുന്നത്‌. കർക്കശമായ പരിശോധനയിലൂടെയേ പാലിൽ മായം ചേർക്കുന്നവരെ പൂട്ടാനാകു. Read on deshabhimani.com

Related News