കടക്കെണിയിലാണെന്ന പ്രചാരണം തെറ്റ്‌ ; മാന്ദ്യം പ്രതിരോധിക്കുന്നത്‌ കടമെടുക്കുന്ന പണം



തിരുവനന്തപുരം സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റ്‌. എല്ലാകാലത്തും കടത്തിന്റെ വളർച്ച ഏതാണ്ട്‌ തുല്യനിരക്കിൽ. വായ്‌പ എടുത്തും ഉറപ്പാക്കിയ പൊതുചെലവവുകളാണ്‌ സംസ്ഥാനത്തെ മുരടിപ്പിൽനിന്ന്‌ കരകയറ്റിയത്‌. കേരളത്തിന്റെ കടം എല്ലാ അഞ്ചുവർഷവും ഏതാണ്ട് ഇരട്ടിക്കുന്നതായി കണക്കുകൾ വ്യക്തം. 2001-ൽ എൽഡിഎഫ്‌ സർക്കാർ ചുമതല ഒഴിയുമ്പോൾ കടം 25,754 കോടി രൂപ. 2005-ൽ യുഡിഎഫ്‌ ഭരണാവസാനം ഇരട്ടിയോളമായി. 47,940 കോടി. 2011ൽ എൽഡിഎഫ്‌ സർക്കാർ ഒഴിയുമ്പോൾ ഇരട്ടിച്ച്‌ 82,486 കോടിയിലെത്തി. 2016ൽ ഉമ്മൻചാണ്ടി സർക്കാർ ഒഴിയുമ്പോഴും ഇരട്ടിപ്പിച്ച് 1.60 ലക്ഷം കോടിയായി. കഴിഞ്ഞ സർക്കാർ ചുമതലയൊഴിയുമ്പോൾ  കടം 3.35 ലക്ഷം കോടി രൂപയും. വളർച്ച ഏതാണ്ട്‌ ഒരേ സ്വഭാവത്തിലാണ്‌. കടം വാങ്ങി ചെലവഴിക്കൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക്‌ സഹായിച്ചു. 1961 മുതൽ 1987വരെ സമ്പദ്ഘടനയുടെ പ്രതിവർഷം വളർച്ച 2.93 ശതമാനം വീതമാണ്‌. 1988 മുതൽ 2018വരെ ഇത്‌ 6.71 ശതമാനം വീതമായി. പ്രതിശീർഷവരുമാന വളർച്ച 1988 നുമുമ്പ്‌ 0.99 ശതമാനമായിരുന്നത് നിലവിൽ ആറു ശതമാനമായി. ദേശീയ ശരാശരിയുടെ 25 ശതമാനം താഴ്‌ന്നുനിന്നിരുന്ന പ്രതിശീർഷ വരുമാനം അമ്പത്‌ ശതമാനത്തിലേറെ മുകളിലാണ്‌. 2020–--21ൽ സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപ്പാദനം (ജിഡിപി) ഒമ്പതുലക്ഷം കോടി രൂപയാണ്‌. 2025–-26ൽ ഇത്‌ 18 ലക്ഷം കോടിയിലെത്തും. 2006-ൽ യുഡിഎഫ്‌ ഭരണത്തിന്റെ അവസാനം സംസ്ഥാനകടം ജിഡിപിയുടെ 39 ശതമാനമായിരുന്നു. 2021-ൽ കോവിഡ് സാഹചര്യത്തിലും കടം സംസ്ഥാന ജിഡിപിയുടെ 37 ശതമാനമായി താഴ്‌ന്നു. Read on deshabhimani.com

Related News