ദേശാഭിമാനി കൂടുതൽ വരിക്കാരിലേക്ക്‌; കൂടുതൽ വായനക്കാരിലേക്ക്‌

പത്രപ്രചാരണത്തിന്റെ ഭാഗമായി ചീഫ്‌ എഡിറ്റർ പി രാജീവ്‌ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ്‌ പുതുശേരിയിൽനിന്ന്‌ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നു


കൊച്ചി ദേശാഭിമാനി ദിനപത്രമായതിന്റെ 75–-ാം വാർഷികത്തിൽ ജില്ലയിലും പത്രം  കൂടുതൽ വരിക്കാരിലേക്കും കൂടുതൽ വായനക്കാരനിലേക്കും എത്തും. തിങ്കളാഴ്‌ച സിപിഐ എം നേതാക്കളും പ്രവർത്തകരും അടങ്ങുന്ന സ്‌ക്വാഡുകൾ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പത്രത്തിനു വാർഷിക വരിക്കാരെ ചേർത്തു. രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹത്തിന്റെ  വ്യത്യസ്‌ത  മേഖലയിലുള്ളവർ വരിക്കാരായി.   സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശാഭിമാനിക്ക്‌ 50,000 പുതിയ വാർഷിക വരിക്കാരെ ചേർക്കുകയെന്ന ലക്ഷ്യത്തോടെ തുടരുന്ന പത്രപ്രചാരണത്തിന്റെ ഭാഗമായിരുന്നു 75–-ാം വാർഷിക പത്രപ്രചാരണവും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈൻ അങ്കമാലിയിൽ എ കെ ജി റോഡിൽ ഷിബു പൈനാടത്തിൽനിന്ന്‌ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി പത്രപ്രചാരണത്തിനു നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പി രാജീവ്‌ എറണാകുളം നഗരത്തിൽ പത്രക്യാമ്പയിനു നേതൃത്വം നൽകി. ചാവറ കൾച്ചറൽ സെന്ററിലെത്തി സെന്റർ ഡയറക്ടർ ഫാ. തോമസ്‌ പുതുശേരിയിൽനിന്ന്‌ പത്ര വരിസഖ്യ ഏറ്റുവാങ്ങി. ജസ്റ്റിസ്‌ കെ നാരായണ കുറുപ്പിന്റെ പുല്ലേപ്പടിയിലെ വസതിയിലെത്തിയും പി രാജീവ്‌ വരിസംഖ്യഏറ്റുവാങ്ങി. പാർടി ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എറണാകുളം മാർക്കറ്റിൽ തൊഴിലാളികളെയും വ്യാപാരികളെയും വരിക്കാരാക്കുന്നതിന്‌ നേതൃത്വം നൽകി. മാർക്കറ്റിലെ ലൈറ്റ് ഹൗസ് ഇലക്ട്രിക്കൽസ്‌ സ്ഥാപന ഉടമ ജോയി വർഗീസിൽനിന്ന്‌ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങിയാണ്‌ സി എൻ മോഹനൻ മാർക്കറ്റിൽ  പത്രപ്രചാരണത്തിനു തുടക്കമിട്ടത്. സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള കളമശേരിയിൽ വിവിധ കേന്ദ്രങ്ങളിൽ പത്രപ്രചാരണത്തിനു നേതൃത്വം നൽകി.  ജില്ലയിലാകെ രാവിലെമുതൽ രാത്രിവരെ നീണ്ട പത്രപ്രചാരണത്തിനു പാർടി ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയ, ലോക്കൽ സെക്രട്ടറിമാരും അംഗങ്ങളും നേതൃത്വം നൽകി. Read on deshabhimani.com

Related News