വനിതകളുടെ കരുത്തിൽ 28–-ാം ദിനം



കൊച്ചി ജില്ലയിലെ കർഷകപ്രക്ഷോഭത്തിന്‌ കരുത്തേകി കർഷക വനിതകളും. ഡൽഹിയിലെ കർഷകസമരത്തിന്‌ ഐക്യദാർഢ്യമറിയിച്ച്‌ കാക്കനാട്‌ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹവേദിയിൽ തിങ്കളാഴ്ച വനിതാ കർഷകർ  അണിനിരന്നു. കിസാൻ സംഘർഷ്‌ കോ–-ഓർഡിഷേൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ 28–-ാം ദിവസം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പാദാസ്‌ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം സബിത കരീം അധ്യക്ഷയായി. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ വി ഏലിയാസ്‌, സെക്രട്ടറി എം സി സുരേന്ദ്രൻ,  കെ എം ദിനകരൻ, മല്ലികാ സ്റ്റാലിൻ, എസ്‌ ശ്രീകുമാരി, ഭാസുരാദേവി, ടെസി ജേക്കബ്‌, റഷീദ സലിം, കെ എൻ രാധാകൃഷ്ണൻ, കെ എ അജേഷ്‌, സി എൻ അപ്പുക്കുട്ടൻ, ടി എ സുഗതൻ, പി വി തോമസ്‌, അജിത സലീം എന്നിവർ  സംസാരിച്ചു. കെ കെ ശങ്കരൻ, പ്രേമാ രാജേന്ദ്രൻ, ജി രാജേന്ദ്രൻ, എം സി രാജേഷ്‌, സത്യൻ തൃക്കാക്കര, പി കെ ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. ചൊവ്വാഴ്ച വൈപ്പിൻ, ആലങ്ങാട്‌, പറവൂർ, കളമശേരി എന്നീ പ്രദേശങ്ങളിലെ കർഷകർ സമരത്തിൽ അണിനിരക്കും. സത്യൻ മൊകേരി  ഉദ്‌ഘാടനം ചെയ്യും. ‘സ്നേഹപ്പുതപ്പു’മായി കുരുന്നുകളും ഡൽഹിയിലെ കൊടുംതണുപ്പിലും തളരാതെ പോരാട്ടം നയിക്കുന്ന കർഷകർക്ക്‌ കൈത്താങ്ങായി കമ്പിളിപ്പുതപ്പുകളുമായി ബാലസംഘം കുരുന്നുകൾ. ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സ്നേഹപ്പുതപ്പ്‌’ ക്യാമ്പയിനിലൂടെ സമാഹരിച്ച കമ്പിളിപ്പുതപ്പുകൾ സമരക്കാർക്ക്‌ കൈമാറി. കാക്കനാട്ടെ സമരപ്പന്തലിലെത്തി ജില്ലാ പ്രസിഡന്റ്‌ ബി അനൂജ,  സെക്രട്ടറി അരവിന്ദ്‌ അശോക്‌കുമാർ,  കൺവീനർ എം പി മുരളി എന്നിവർ ചേർന്ന്‌ കർഷകസംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രന്‌ പുതപ്പുകൾ കൈമാറി. Read on deshabhimani.com

Related News