1.63 ലക്ഷം പേർക്ക് പട്ടയം നൽകി , ചട്ടലംഘനം കണ്ടെത്തിയ കേസുകളിൽ നടപടി : ഇ ചന്ദ്രശേഖരൻ



തിരുവനന്തപുരം എൽഡിഎഫ്‌ സർക്കാർ  1,63, 691 പേർക്ക് പട്ടയം അനുവദിച്ചുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ  അറിയിച്ചു. അതിതീവ്ര ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ  സാധ്യത മേഖലകളായി നിർണയിച്ചിട്ടുള്ള പ്രദേശങ്ങളിൽ വെടിമരുന്ന് ഉപയോഗിച്ചുള്ള പാറഖനനം നിരോധിക്കണമെന്ന കേന്ദ്ര ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക്‌ നിർദേശം നൽകിയിട്ടുണ്ട്. പട്ടയവ്യവസ്ഥകൾ ലംഘിച്ച് കെട്ടിടനിർമാണം നടത്തുന്നത് തടയാൻ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. ചട്ടം ലംഘിച്ച്  കെട്ടിടനിർമാണം നടത്തിയതിൽ  പട്ടയം റദ്ദ് ചെയ്ത് ഭൂമി തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കും. പത്തനംതിട്ട ജില്ലയിൽ ചട്ടം ലംഘിച്ചതായി കണ്ടെത്തിയ പട്ടയം തഹസിൽദാർ റദ്ദ്‌ ചെയ്തു. ഇടുക്കി ജില്ലയിൽ ഇപ്രകാരമുള്ള കേസുകളിൽ നിരോധന ഉത്തരവുകൾ നൽകി. നിർമാണപ്രവർത്തനം നിർത്തിവച്ചു. ചിലതിൽ പട്ടയം റദ്ദ് ചെയ്തു. വയനാട് ജില്ലയിൽ ചട്ടലംഘനം കണ്ടെത്തിയ കേസുകളിൽ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News