എറണാകുളത്ത്‌ രോഗബാധിതർ 10,000 കടന്നു ; ഇന്നലെ 383 പേർക്ക്‌ കോവിഡ്‌



കൊച്ചി> ജില്ലയിൽ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു. എറണാകുളം സ്വദേശികളായ 10,226 പേർക്ക്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇതിൽ 7173 പേർ രോഗമുക്തി നേടി. 3271 പേരാണ്‌ നിലവിൽ ചികിത്സയിലുള്ളത്‌. മാർച്ച്‌ 20നാണ്‌ ജില്ലയിൽ ആദ്യമായി കോവിഡ്‌ സ്ഥിരീകരിച്ചത്‌. വ്യാഴാഴ്ച 383 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയർന്ന ദിവസക്കണക്കാണിത്‌. ഒരാഴ്ചയ്‌ക്കിടെ രണ്ടായിരംപേർ രോഗബാധിതരായി. ഈമാസം 11 മുതൽ വ്യാഴാഴ്ചവരെ 2005 പേർക്ക്‌ രോഗം ബാധിച്ചു. 1590 പേർ ഇതുവരെ രോഗമുക്തരായി. വ്യാഴാഴ്ച 383 പേർക്ക്‌ രോഗം സ്ഥിരീകരിച്ചതിൽ ഒമ്പതുപേർ വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും എത്തിയവരാണ്‌. 374 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 18 പായിപ്ര സ്വദേശികൾ, 16 തൃപ്പൂണിത്തുറ സ്വദേശികൾ, 15 വീതം എടത്തല, വെങ്ങോല സ്വദേശികൾ, 13 എറണാകുളം സ്വദേശികൾ, 12 തൃക്കാക്കര സ്വദേശികൾ, 10 കോതമംഗലം സ്വദേശികൾ, 11 ആലങ്ങാട് സ്വദേശികൾ ‌എന്നിവർക്ക്‌ രോഗം സ്ഥിരീകരിച്ചു. തോപ്പുംപടി പൊലീസ് സ്റ്റേഷനിലെ രണ്ട്‌ പൊലീസ് ഉദ്യോഗസ്ഥർ രോഗബാധിതരായി. ഇതുകൂടാതെ 14 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ഇതിൽ ഒമ്പതുപേർ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും നാലുപേർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ഒരാൾ നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്യുന്നവരാണ്‌. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, പള്ളുരുത്തി മേഖലയിലെ 34 പേർക്കും രോഗം ബാധിച്ചു. 357 പേർ രോഗമുക്തി നേടി. 21,742 പേർ നിരീക്ഷണത്തിൽ ജില്ലയിൽ കോവിഡ്‌ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,742 ആയി. വ്യാഴാഴ്ച 889 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 1450 പേരെ ഒഴിവാക്കി. Read on deshabhimani.com

Related News