കോവിഡ് ഉയരുന്നു ജാഗ്രത പാലിക്കണം: മന്ത്രി ശൈലജ



സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗനിരക്കാണ്‌ വ്യാഴാഴ്ച രേഖപ്പെടുത്തിയത്‌. തലസ്ഥാനത്ത് രോഗികളുടെ എണ്ണം 800 കടന്നു. ആരിൽനിന്നും ആരിലേക്കും കോവിഡ് പകരാം. ജീവന്റെ വിലയുള്ള ജാഗ്രത പാലിക്കേണ്ട സമയത്ത്‌ എല്ലാ കോവിഡ് പ്രോട്ടോകോളും ലംഘിച്ച്‌ പ്രതിഷേധം നടത്തുന്നു. ജനങ്ങളും ആരോഗ്യപ്രവർത്തകരും സർക്കാർ സംവിധാനങ്ങളും ആറേഴ് മാസം നടത്തിയ ത്യാഗപൂർവമായ പ്രവർത്തനങ്ങൾ അട്ടിമറിക്കരുതെന്നും മന്ത്രി പറഞ്ഞു.ഭയാനകമായ നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. വരാനിരിക്കുന്നത്‌ രോഗപ്രതിരോധത്തിൽ ഏറ്റവും പ്രധാന ഘട്ടവും. ആയിരക്കണക്കിന് ആളുകൾ ഒന്നിച്ച് മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും തെരുവിലിറങ്ങുന്നത് കൂട്ടത്തോടെ കോവിഡ്‌ ക്ലസ്റ്ററുകൾ സൃഷ്ടിക്കും. മരണം കൂട്ടും. വാക്‌സിൻ കണ്ടുപിടിക്കുന്നതുവരെ എല്ലാവരുടെയും ജീവൻ രക്ഷിക്കാനാകണം. ആൾക്കൂട്ട പ്രകടനം പകർച്ചവ്യാധി നിയമത്തിന്റെ ലംഘനമാണ്. കോവിഡ്‌ മാനദണ്ഡം പാലിച്ചുമാത്രം പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News