ലൈഫ്‌ രണ്ടാംഘട്ടം : കരട്‌ ഗുണഭോക്തൃ പട്ടിക ജൂൺ 10ന്‌



തിരുവനന്തപുരം ലൈഫ്‌ ഭവന പദ്ധതിയുടെ രണ്ടാംഘട്ടം ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട്‌ ജൂൺ 10ന്‌ പുറത്തിറക്കും. 9,20,260 പേരാണ്‌ വീടിന്‌ അപേക്ഷിച്ചത്‌. തദ്ദേശസ്ഥാപനത്തിലെയും ജില്ലാ തലത്തിലെയും പരിശോധനയ്‌ക്കുശേഷം 5,01,652 പേരുടെ കരട്‌ പട്ടികയാണ്‌ പ്രസിദ്ധീകരിക്കുന്നത്‌. 4,18,608 അപേക്ഷ തള്ളി. ഇവർക്ക്‌ രണ്ട്‌ തവണ അപ്പീൽ നൽകാൻ അവസരമുണ്ട്‌. പഞ്ചായത്തിലെ അപേക്ഷകർക്ക്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിക്കും നഗരസഭയിലുള്ളവർക്ക്‌ നഗരസഭാ സെക്രട്ടറിക്കും ജൂൺ 14 വരെ ആദ്യ അപ്പീൽ നൽകാം. 10 ദിവസത്തിനകം ഇവ തീർപ്പാക്കും. ഇതിലും തള്ളപ്പെട്ടവർക്കും ആദ്യം നൽകാത്തവർക്കും ജൂൺ 30നുള്ളിൽ കലക്ടർക്ക്‌ അപ്പീൽ നൽകാം. ജൂലൈ 14നകം തീർപ്പാക്കും. തുടർന്നുള്ള പട്ടിക ഗ്രാമ/വാർഡ്‌ സഭകളിൽ പരിശോധിച്ച്‌ അനർഹരെ ഒഴിവാക്കും. ശേഷം തദ്ദേശ ഭരണസമിതി പരിശോധിച്ച്‌ ആഗസ്‌ത്‌ 10നകം അംഗീകരിക്കും. 16ന്‌ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.  Read on deshabhimani.com

Related News