ഡിസൈനർമാരുടെ സംഘടന 
ബിനാലെ സന്ദർശിച്ചു



കൊച്ചി ഡിസൈൻ സങ്കൽപ്പങ്ങൾ ജനകീയമാക്കുന്നതിനായി കൊച്ചി ബിനാലെ സന്ദർശിച്ച്‌ ഡിസൈനർമാരുടെ സംഘടന. ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ എന്നിവരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്‌സ് (ഐഐഐഡി) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ 100 അംഗങ്ങളാണ്‌ ബിനാലെയിൽ എത്തിയത്‌. എറണാകുളം ദർബാർഹാൾ ആർട്ട് ഗ്യാലറി, ഫോർട്ട്‌ കൊച്ചിയിലെ ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ്, കബ്രാൾ യാർഡ് എന്നിവ സംഘം സന്ദർശിച്ചു. ബിനാലെ ഫൗണ്ടേഷനുമായി ചേർന്ന് ഐഐഐഡി ഫോർട്ട്‌ കൊച്ചി കബ്രാൾ യാർഡിൽ ‘ഡിസൈൻ എല്ലാവരിലേക്കും’ വിഷയത്തിൽ ചർച്ചയും നടത്തി. കേരള ടൂറിസം ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് (കെടിഐഎൽ) എംഡി മനോജ്കുമാർ കിനി പങ്കെടുത്തു. സൂര്യ പ്രശാന്ത് മോഡറേറ്ററായി. കൊച്ചി ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ഡോ. ശ്വേതൽ എ പട്ടേൽ, ഐഐഐഡി കേരള ചാപ്റ്റർ ചെയർപേഴ്‌സൺ സന്ധ്യ മോഹൻദാസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സ് (ഐഐഎ) കേരള ചാപ്റ്റർ ചെയർമാൻ എൽ ഗോപകുമാർ, കെ ജെ സോഹൻ, ജബീൻ എൽ സക്കറിയാസ്, അജിത്‌മേനോൻ, രഞ്ജിത് റോയ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News