ഡിവൈഎഫ്ഐ 
റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി



കൊച്ചി റെയിൽവേ ഗേറ്റ് കീപ്പർ തസ്തിക കരാർവൽക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി അരുൺകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം അമൽ സണ്ണി, ജില്ലാ കമ്മിറ്റി അംഗം മനു ശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ബി ദീപക്, എൻ എസ് സൂരജ്, ടി എസ് ഷിഫാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News