കളമശേരി സഹകരണ ബാങ്ക്‌ : കോൺഗ്രസ്‌ പ്രസിഡന്റിനെതിരെ ഐ ഗ്രൂപ്പ‍് –ലീഗ് അവിശ്വാസം



കളമശേരി കോൺഗ്രസ് നേതാവ് പ്രസിഡന്റായ സഹകരണ ബാങ്കിൽ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. കളമശേരി സർവീസ് സഹകരണ ബാങ്കിൽ ദീർഘകാലമായി പ്രസിഡന്റായി തുടരുന്ന ടി കെ കുട്ടിക്കെതിരെയാണ് എട്ട്‌ ഡയറക്ടർബോർഡ് അംഗങ്ങൾ  അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. നോട്ടീസിൽ ഒപ്പുവച്ചവരിൽ ആറുപേർ ഐ ഗ്രൂപ്പുകാരും രണ്ടുപേർ മുസ്ലിംലീഗിലെ വി കെ ഇബ്രാഹിംകുഞ്ഞ് വിഭാഗക്കാരുമാണ്. കോൺഗ്രസിലെ ഒരംഗം ബാങ്കിലെ കുടിശ്ശിക വിവരം മറച്ചുവച്ചതിന് നടപടി നേരിടുന്നയാളാണ്. ബാങ്കിൽ ഒമ്പത് കോൺഗ്രസുകാരും നാല് മുസ്ലിംലീഗുകാരുമാണ് ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ. ഏകപക്ഷീയമായ ഭരണരീതിയിൽ പ്രതിഷേധിച്ചാണ് എന്ന ഒറ്റ വാചകത്തിലാണ് അവിശ്വാസപ്രമേയം. പ്രമേയം ചർച്ച ചെയ്യുന്നതിന് കമ്മിറ്റി വിളിച്ചുകൂട്ടാനുള്ള നടപടി എത്രയുംപെട്ടെന്ന് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. കണയന്നൂർ താലൂക്ക് സഹകരണ അസിസ്റ്റന്റ്‌ രജിസ്ട്രാർ മുഖേന എറണാകുളം ജില്ലാ ജോയിന്റ്‌ രജിസ്ട്രാർക്കാണ് നോട്ടീസ് നൽകിയത്. നോട്ടീസിന്റെ പകർപ്പ്‌ ബാങ്ക് സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. പലതും തുറന്നുപറയാൻ നിർബന്ധിതനാകും: 
ടി കെ കുട്ടി കളമശേരി സഹകരണ ബാങ്കിലെ ഭൂരിപക്ഷം സയറക്ടർബോർഡ് അംഗങ്ങൾ ഒപ്പിട്ട് നൽകിയ അവിശ്വാസപ്രമേയം പാസാകുമെന്ന് ബാങ്ക് പ്രസിഡന്റ്‌ ടി കെ കുട്ടി. എന്നാൽ, മാറ്റുന്നത്‌ എന്തിനാണെന്ന് തുറന്നുപറയാൻ നിർബന്ധിതനാകും. ഇത് പല നേതാക്കളുടെയും പ്രതിഛായ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News