ഇടുക്കി: ജലനിരപ്പിൽ നേരിയ കുറവ്



ഇടുക്കി ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു. മഴ കുറഞ്ഞതും ഷട്ടർ തുറന്നതുമാണ്‌ ജലനിരപ്പ് കുറയാൻ കാരണം. നിലവിൽ 2399.1 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 95.44 ശതമാനം. തിങ്കൾ ജലനിരപ്പ് 2399.16 അടിയായിരുന്നു. നേരിയ കുറവാണുള്ളത്. റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. പദ്ധതിമേഖലയിൽ 5.2 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചത്‌. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിൽ അൽപം വർധനയുണ്ട്. 159.39 ലക്ഷം ഘനമീറ്റർ ഒഴുകിയെത്തുമ്പോൾ ഉൽപാദനശേഷം 11.7463 ലക്ഷം ഘനമീറ്റർ പുറത്തുപോകുന്നു. 14ന്‌ തുറന്ന ചെറുതോണിയിലെ ഷട്ടർ ചൊവ്വ രാത്രിയോടെ അടച്ചു.  ഇതുവരെ 7.5 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുക്കിവിട്ടു. മൂലമറ്റത്ത് ഉയർന്ന നിലയിലാണ്‌ ഉൽപ്പാദനം. ചൊവ്വ 176.35 ലക്ഷം യൂണിറ്റുവരെ ഉൽപ്പാദിപ്പിച്ചു. Read on deshabhimani.com

Related News