കൊച്ചി കോർപറേഷൻ ആദ്യ ഡിമെൻഷ്യസൗഹൃദ നഗരം ; പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു



കളമശേരി കൊച്ചി കോർപറേഷനെ രാജ്യത്തെ ആദ്യ ഡിമെൻഷ്യസൗഹൃദ നഗരമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഡിമെന്‍ഷ്യ ക്ലിനിക്കുകളുടെയും കെയര്‍ ഹോമുകളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കുസാറ്റ് ന്യൂറോ സയൻസ് വിഭാഗത്തിനുകീഴിലുള്ള ഉദ്ബോധിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണനേതൃത്വവും കൊച്ചി കോര്‍പറേഷനും_ചേർന്നാണ്_ പദ്ധതി യാഥാർഥ്യമാക്കിയത്.   കുസാറ്റ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. കൊച്ചിയെ ആദ്യ ഡിമെൻഷ്യസൗഹൃദ നഗരമാക്കാനുള്ള പ്രവർത്തനത്തിലൂടെ കാലത്തിന്റെ ആവശ്യമാണ് സർവകലാശാല ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു. കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡന്‍ എംപി ഡിമെന്‍ഷ്യസൗഹൃദ കൊച്ചി ആപ് തുറന്നു. മേയര്‍ എം_അനില്‍കുമാര്‍, ടി ജെ വിനോദ് എംഎൽഎ, പ്രോ- വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍, സിന്‍ഡിക്കറ്റ് അംഗം കെ കെ കൃഷ്ണകുമാര്‍,_രജിസ്ട്രാര്‍ ഡോ. വി മീര, സെന്റർ ഫോര്‍ ന്യൂറോ സയന്‍സ് ഡയറക്ടര്‍ ഡോ. പി എസ് ബേബി ചക്രപാണി, കൊച്ചി കോര്‍പറേഷന്‍ സ്ഥിരംസമിതി അംഗം ഷീബ ലാല്‍, കൊച്ചി ഡൗണ്‍ടൗണ്‍ റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ സുജാത മാധവ് ചന്ദ്രന്‍, കൊച്ചി നഗരസഭാ കൗൺസിലർ മിനി വിവേറ എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News