വലതുപക്ഷവൽക്കരണത്തിന്‌ എതിരെ ബദൽരാഷ്‌ട്രീയം ഉയരണം: എം എ ബേബി



തിരുവനന്തപുരം കൊളോണിയൻ ആധിപത്യത്തിൽനിന്ന്‌ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയിട്ട് 73 വർഷം കടന്നുപോയിട്ടും രാജ്യത്ത്‌ സാമ്പത്തിക അസമത്വവും ജാതീയമായ അടിച്ചമർത്തലും തുടരുന്നതായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ‌‘ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ പങ്ക്‌’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലതുപക്ഷവൽക്കരണത്തിനെതിരെ കമ്യൂണിസ്റ്റു‌കാർ നേതൃത്വം നൽകുന്ന ബദൽ രാഷ്‌ട്രീയം ഉയർന്നുവരണം. രാഷ്‌ട്രീയ  സമരൈക്യത്തിന്‌ ശാസ്‌ത്രീയ അവബോധം വേണമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ്‌ പാർടി യുടെ 100–-ാം വാർഷികത്തോടനുബന്ധിച്ച്‌ ചിന്താ പബ്ലിഷേഴ്‌സാണ്‌ പ്രഭാഷണം സംഘടിപ്പിച്ചത്‌. Read on deshabhimani.com

Related News