ജോസ് കെ മാണി എൽഡിഎഫ്‌ നേതാക്കളെ സന്ദർശിച്ചു



സ്വന്തം ലേഖകൻ കേരള കോൺഗ്രസ്‌ എം നേതാവ്‌ ജോസ് കെ മാണി എൽഡിഎഫ്‌ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. എം എൻ സ്മാരകത്തിൽ കാനത്തെ സന്ദർശിച്ചശേഷമാണ്‌ ജോസ്‌ എ കെ ജി സെന്ററിലെത്തിയത്‌. കോടിയേരിയുമായുള്ള ചർച്ച അരമണിക്കൂർ നീണ്ടു. എ വിജയരാഘവനും റോഷി അഗസ്റ്റിൻ എംഎൽഎയും പങ്കെടുത്തു. മറ്റ്‌ കാര്യങ്ങളൊക്കെ അടഞ്ഞ അധ്യായമാണെന്നും എൽഡിഎഫ്‌ പ്രവേശം വേഗത്തിൽ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്നും ചർച്ചയ്‌ക്കുശേഷം ജോസ് കെ മാണി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. മുന്നണി പ്രവേശത്തിൽ തർക്കമില്ല. ഭാവിപരിപാടികൾ എൽഡിഎഫ്‌ നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും. മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്ന്‌ ജോസ്‌ കെ മാണി അറിയിച്ചു. Read on deshabhimani.com

Related News