പ്രവാസികളുടെ അന്നംമുടക്കുന്ന ചർച്ച ഉണ്ടാകരുത്‌: എളമരം കരീം



തിരുവനന്തപുരം ലക്ഷക്കണക്കായ പ്രവാസികളുടെ അന്നം മുടക്കുന്ന രീതിയിലേക്ക്‌ ചർച്ച  മാറാതിരിക്കാനുള്ള വിവേകമുണ്ടാകണമെന്ന്‌ എളമരം കരീം എംപി പറഞ്ഞു. അടുത്ത കാലത്ത്‌ ഉയർന്നുവന്ന ചർച്ചകൾ വളരെ ദൗർഭാഗ്യകരമാണ്‌. ഗൾഫ്‌ രാജ്യങ്ങളെയും അവിടത്തെ ഭരണാധികാരികളെയും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പരാമർശങ്ങൾ ഒരു കേന്ദ്രത്തിൽനിന്നും ഉയർന്നുവരാതിരിക്കാൻ ശ്രമിക്കണം. ലോകമാകെ വ്യാപിച്ചുകിടക്കുന്ന കേരളീയ സമൂഹത്തെ ഏകോപിപ്പിക്കാനും ഒന്നിപ്പിക്കാനും കഴിഞ്ഞ മഹത്തരമായ ദൗത്യമാണ്‌ ലോക കേരളസഭ നിർവഹിച്ചത്‌. ഇതിനെ പോസിറ്റീവായി കാണാനും നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News