പികെഎസ്‌ സംസ്ഥാന 
സമ്മേളനത്തിന്‌ ഉജ്വല തുടക്കം

പികെഎസ് സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ ജസ്റ്റിസ് കെ ചന്ദ്രുവിനെ കണ്ടപ്പോൾ. മന്ത്രി കെ രാധാകൃഷ്ണൻ സമീപം


തിരുവനന്തപുരം പട്ടികജാതി ക്ഷേമസമിതി (പികെഎസ്‌) സംസ്ഥാന സമ്മേളനത്തിന്‌ തലസ്ഥാനത്ത്‌ ഉജ്വല തുടക്കം. പ്രതിനിധി സമ്മേളനവേദിയായ പി കെ കുമാരൻ നഗറിൽ (എ കെ ജി ഹാൾ)  സംസ്ഥാന പ്രസിഡന്റ്‌ എസ്‌ അജയകുമാർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. മദ്രാസ്‌ ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ്‌ കെ ചന്ദ്രു മുഖ്യാതിഥിയായി. എസ്‌ അജയകുമാർ അധ്യക്ഷനായി. പി കെ ശിവരാമൻ രക്തസാക്ഷി പ്രമേയവും പി പൊന്നുക്കുട്ടൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ്‌ അജയകുമാർ, വി ആർ ശാലിനി, പി പി ലക്ഷ്‌മണൻ, ഡോ. സുദർശനൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. കെ ജി സത്യൻ, ജി സുന്ദരേശൻ, കെ ജനാർദനൻ, സി എം ബാബു, ബാബു പന്മന, സി കെ ഗിരിജ, സുനിൽകുമാർ (പ്രമേയം), ബി എം പ്രദീപ്‌, എസ്‌ സുലഭ, കെ സുഗതൻ, ഡി ജയകുമാർ (മിനിറ്റ്‌സ്‌), ആർ രാജേഷ്‌, കെ എസ്‌ രാജു, കെ കുമാരൻ, പി ഒ സുരേന്ദ്രൻ, വി വി റീത്ത, പി വാസു (ക്രഡൻഷ്യൽ), വഴുതൂർ പി രാജൻ, അഡ്വ. അരുൺ കുമാർ (രജിസ്‌ട്രേഷൻ) എന്നിവർ അംഗങ്ങളായ കമ്മിറ്റികളും പ്രവർത്തിക്കുന്നു. സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  515 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. സൗഹാർദ പ്രതിനിധികളായി തമിഴ്‌നാട്ടിൽനിന്ന്‌ സാമുവൽ രാജ്‌, ചെല്ലക്കണ്ണ്‌, കർണാടകയിൽനിന്ന്‌ ഗോപാലകൃഷ്‌ണ ഹരള ഹള്ളി, ബി രാജശേഖര മൂർത്തി എന്നിവരും പങ്കെടുക്കുന്നു. സമ്മേളനം ബുധനാഴ്‌ച സമാപിക്കും. പൊതുസമ്മേളനം വൈകിട്ട്‌ അഞ്ചിന്‌ അയ്യൻകാളി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.   ഉദ്‌ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി ജയൻബാബു സ്വാഗതം പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ, മന്ത്രി കെ രാധാകൃഷ്‌ണൻ, സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ തുടങ്ങിയവരും പങ്കെടുത്തു. Read on deshabhimani.com

Related News