ഒരുങ്ങി 
സർക്കാർ ഒടിടി; നാമകരണം ഇന്ന്‌



തിരുവനന്തപുരം സംസ്ഥാന സർക്കാരിനുവേണ്ടി ചലച്ചിത്ര വികസന കോർപറേഷൻ തയ്യാറാക്കിയ ഒടിടി പ്ലാറ്റ് ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും ബുധനാഴ്ച  നടക്കും. തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ രാവിലെ 10ന്‌ മന്ത്രി സജി ചെറിയാൻ നാമകരണം ചെയ്യും. സർക്കാരിനു കീഴിൽ ഒടിടി സംവിധാനമൊരുക്കുന്ന  ആദ്യ സംസ്ഥാനമാണ് കേരളം. സുതാര്യത ഉറപ്പാക്കുന്നതും നിർമാതാവിന് പ്രേക്ഷകരുടെ എണ്ണമനുസരിച്ച് വരുമാനം ലഭിക്കുകയും ചെയ്യുന്ന ആധുനികരീതിയിലുള്ള സ്ട്രീമിങ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകന്റെ താൽപ്പര്യപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്കുമാത്രം തുക നൽകുന്ന പേ പെർ വ്യൂ അടിസ്ഥാനത്തിലാണ് പ്രവർത്തനം. നവംബർ ഒന്നുമുതൽ പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. Read on deshabhimani.com

Related News