അധമഭാഷണത്തിന് തൃക്കാക്കര മറുപടി 
നൽകും: ഡിവൈഎഫ്ഐ



തിരുവനന്തപുരം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അധമഭാഷണത്തിന് തൃക്കാക്കരക്കാർ മറുപടി നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.  മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെ സുധാകരന്റേത്‌ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണയിൽ ഹാലിളകിയ സുധാകരന്റെ നിലവിട്ട പ്രതികരണമാണ് പുറത്തുവന്നത്. വികസനം മുഖ്യ അജൻഡയായ തെരഞ്ഞെടുപ്പിൽ  നവകേരള സൃഷ്ടിക്ക് ചുക്കാൻപിടിക്കുന്ന മുഖ്യമന്ത്രി പ്രചാരണത്തിൽ നിറഞ്ഞുനിൽക്കുന്നത് കോൺഗ്രസ്‌ നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സുധാകരനും കോൺഗ്രസിനും ജനങ്ങൾ മറുപടിനൽകിയത് ഇടതുപക്ഷത്തിന് 99 സീറ്റ്‌ നൽകിയാണ്. സുധാകരന്റെ അധമഭാഷയ്‌ക്ക്‌ തൃക്കാക്കരയിലെ ജനങ്ങൾ ഇടതുപക്ഷത്തിന്‌ നൂറാം സീറ്റ്‌ നൽകി മറുപടി നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News