ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറി ; ആദ്യ നറുക്കെടുപ്പ് 29ന്



തിരുവനന്തപുരം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ഫിഫ്റ്റി -–-ഫിഫ്റ്റി  പുറത്തിറക്കി. ടിക്കറ്റ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശിപ്പിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയും നൽകുന്ന ഞായറാഴ്ച നറുക്കെടുക്കുന്ന ടിക്കറ്റിന് 50 രൂപയാണ്‌ വില. തിങ്കൾ മുതൽ ശനിവരെ വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ ലോട്ടറികൾ നറുക്കെടുക്കുന്നു. പ്രളയവും കോവിഡുംമൂലം ഞായർ നറുക്കെടുപ്പ് ഒഴിവാക്കിയിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലേക്കെത്തുന്ന സാഹചര്യത്തിലാണ്‌ ഞായർ ലോട്ടറി പുനരാരംഭിക്കുന്നത്‌. 29നാണ് ആദ്യ നറുക്കെടുപ്പ്. ഒന്നും രണ്ടും സമ്മാനങ്ങൾക്കു പുറമേ ആകർഷകമായ നിരവധി സമ്മാനങ്ങളുമുണ്ട്. ഏജന്റുമാർക്ക്‌ സൗകര്യപ്രദമായ ബുക്കുകൾ നൽകുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഏജന്റുമാർ മന്ത്രിയിൽനിന്ന് ടിക്കറ്റുകൾ ഏറ്റുവാങ്ങി. ലോട്ടറി ഡയറക്ടർ എസ്‌ എബ്രഹാം റെന്നും സംസാരിച്ചു. Read on deshabhimani.com

Related News