ചാൻസലറുടെ പദവി ദുരുപയോഗം : ഗവർണർക്ക്‌ 
മൂന്നാംപ്രഹരം



കൊച്ചി ചാൻസലറുടെ പദവി ദുരുപയോഗം ചെയ്‌ത ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ ഹൈക്കോടതിയിൽനിന്ന്‌ കിട്ടിയത്‌ മൂന്നാം പ്രഹരം. കെടിയു സിൻഡിക്കറ്റും ബോർഡ്‌ ഓഫ്‌ ഗവർണേഴ്‌സും എടുത്ത തീരുമാനം സസ്‌പെൻഡ്‌ ചെയ്‌ത നടപടി ഹൈക്കോടതി റദ്ദാക്കിയതാണ്‌ ഒടുവിലത്തെ സംഭവം. ചട്ടം മറികടന്ന്‌ കെടിയു താൽക്കാലിക വിസിയായി സിസ തോമസിനെ നിയമിച്ചതിലും കേരള സർവകലാശാല സെർച്ച്‌ കമ്മിറ്റി വിഷയത്തിലും ഹൈക്കോടതി ഗവർണറുടെ നടപടി ചോദ്യം ചെയ്‌തിരുന്നു. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന്‌ ഡിവിഷൻ ബെഞ്ച്‌ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കെടിയു വി സി വിഷയത്തിൽ  പുതിയ വിസി നിയമന നടപടികളുമായി സർക്കാരിന്‌ മുന്നോട്ടുപോകാമെന്നും കോടതി വിധിച്ചു. കേരള സർവകലാശാലയിൽ നിശ്ചിത സമയത്തിനുള്ളിൽ സെനറ്റിന്റെ പ്രതിനിധിയെ നാമനിർദേശം ചെയ്‌തില്ലെങ്കിൽ ചാൻസലർക്ക്‌ നടപടി സ്വീകരിക്കാമെന്ന സിംഗിൾ ബെഞ്ച്‌ വിധി ഡിവിഷൻ ബെഞ്ച്‌ റദ്ദാക്കിയതും ഗവർണർക്കുള്ള തിരിച്ചടിയായിരുന്നു. Read on deshabhimani.com

Related News