കോൺഗ്രസ്‌ അക്രമത്തിൽ
 വലഞ്ഞ്‌ ജനം ; പതറാതെ ഓഫീസിൽ കയറി 86 ജീവനക്കാർ

കോൺഗ്രസ് അക്രമം അവഗണിച്ച് നഗരസഭയിൽ ജോലിക്കെത്തിയ ജീവനക്കാർ


കൊച്ചി കോൺഗ്രസിന്റെ കോർപറേഷൻ ഉപരോധത്തിൽ വലഞ്ഞത്‌ ജനം. രാവിലെമുതൽ ഓഫീസിലേക്ക് ജനങ്ങൾ കയറുന്നത്‌ കോൺഗ്രസുകാർ തടഞ്ഞു. ഉപരോധസമരം അറിയാതെ വിവിധ സേവനങ്ങൾക്കായി എത്തിയവർ ആക്രമണം കണ്ട്‌ ഭയന്ന്‌ മടങ്ങി. കേട്ടാലറയ്‌ക്കുന്ന അസഭ്യവർഷവും അക്രമവുമായാണ്‌ ജീവനക്കാരെ പിന്തിരിപ്പിച്ചത്‌. പതറാതെ ഓഫീസിൽ കയറി 86 ജീവനക്കാർ കോൺഗ്രസ്‌ പ്രവർത്തകരുടെ ആക്രമണത്തിനുമുന്നിലും പതറാതെ 86 ജീവനക്കാർ മെയിൻ ഓഫീസിൽ ജോലിക്ക്‌ കയറി. ഓഫീസ്‌ പ്രവർത്തനം പൂർണമായി സ്‌തംഭിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞതിന്റെ രോഷത്തിലായിരുന്നു കോൺഗ്രസുകാർ. സാമ്പത്തിക വർഷാന്ത്യവും ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലുള്ള അടിയന്തര ജോലികളും കണക്കിലെടുത്താണ് സംഘടനാ ഭേദമന്യേ ഭൂരിഭാഗം ജീവനക്കാരും സമരം അവഗണിച്ച്‌ ജോലിക്ക്‌ ഹാജരായത്‌. ജീവനക്കാരെ ആക്രമിക്കാൻ മുൻകൂട്ടി തീരുമാനിച്ചാണ്‌ കോൺഗ്രസുകാർ എത്തിയത്‌. ജീവനക്കാരെ ആക്രമിച്ച  മുഴുവൻ പേർക്കെതിരെയും കർശനനടപടി സ്വീകരിക്കണമെന്ന്‌ കെഎംസിഎസ്‌യു ആവശ്യപ്പെട്ടു. അതിക്രമങ്ങളിലൂടെ ജീവനക്കാരുടെ മനോവീര്യം കെടുത്തി ജനപക്ഷനിലപാടുകളെ പിന്നോട്ടടിപ്പിക്കുക എന്നതാണ് അക്രമികളുടെ ലക്ഷ്യം. നഗരസഭയുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനുള്ള പരിശ്രമം ജീവനക്കാർ  എതിർക്കും. അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News