സേവന, വേതന വ്യവസ്ഥ 
ഏകീകരിക്കണം : കെജിഎൻഎ



കൊച്ചി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്റ്റാഫ്‌ നഴ്‌സുമാരുടെ സേവന, വേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്ന്‌ കെജിഎൻഎ സംസ്ഥാന സമ്മേളനം സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടു. എട്ടുമണിക്കൂർ ജോലി, മുഴുവൻ ആശുപത്രികളിലും സാർവത്രികമാക്കണമെന്നും നഴ്സുമാർക്ക് റിസ്ക് അലവൻസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ  ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ടി ടി ഖമറുസമാൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ അനീഷ്, ആർ നീതു, നിഷ ബീഗം, പി കെ ഷീമോൾ, എം നളിനി, വി എം മേഴ്സി, വി പി മിനി, എൻ പ്രദീപ്,  മാത്യു ജയിംസ്‌, കെ വി മേരി, രോഹിത് കുമാർ, നിമേഷ് ബാബു, ജെ എസ്‌ അനിരൂപ്,  ദീപ ജയപ്രകാശ്, എ എസ്‌ നിഷാദ്, അബിൻരാജ്, ജോളി ദേവസി, ബി എസ്‌ അർച്ചന, പി പ്രീത, വി പി സാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം ടി സുധ സ്വാഗതവും ആർ ബീവ നന്ദിയും പറഞ്ഞു. 19 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും 51 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം  തെരഞ്ഞെടുത്തു.   സി ടി നുസൈബ പ്രസിഡന്റ്‌, 
ടി സുബ്രഹ്മണ്യൻ ജനറൽ സെക്രട്ടറി കെജിഎൻഎ സംസ്ഥാന പ്രസിഡന്റായി സി ടി നുസൈബയെയും ജനറൽ സെക്രട്ടറിയായി ടി സുബ്രഹ്മണ്യനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: ടി ഷൈനി ആന്റണി, കെ പി ഷീന, എസ്‌ എസ്‌ ഹമീദ്‌ (വൈസ്‌പ്രസിഡന്റുമാർ), നിഷ ഹമീദ്, എൽ ദീപ, ടി ടി ഖമറുസമാൻ (സെക്രട്ടറിമാർ), എൻ ബി സുധീഷ് കുമാർ (ട്രഷറർ). Read on deshabhimani.com

Related News