എട്ടാം ദിവസം ടെസ്‌റ്റ്‌; നെഗറ്റീവായാൽ ജോലിക്കെത്തണം ; ജീവനക്കാരുടെ അവധി വ്യവസ്ഥ പുതുക്കി



തിരുവനന്തപുരം സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ്‌, ക്വാറന്റൈൻ അവധി വ്യവസ്ഥകൾ പരിഷ്കരിച്ചു. കോവിഡ്‌ പോസിറ്റീവ്‌ ആയവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും ഏഴു ദിവസം കഴിഞ്ഞ്‌ പരിശോധിച്ച്‌ നെഗറ്റീവാണെങ്കിൽ ജോലിയിൽ പ്രവേശിക്കണം. ഈ കാലയളവ്‌ പ്രത്യേക കാഷ്വൽ അവധിയായി പരിഗണിക്കും. ജോലിയിൽ പ്രവേശിച്ചാലും സ്വയംനിരീക്ഷണം, സാമൂഹ്യ അകലം തുടങ്ങിയ മാനദണ്ഡങ്ങൾ ഒരാഴ്‌ച പാലിക്കണം. പ്രാഥമിക പട്ടികയിലുള്ളവർ മൂന്നുമാസത്തിനിടെ രോഗം വന്ന്‌ ഭേദമായവരാണെങ്കിൽ ക്വാറന്റൈനിൽ പോകേണ്ടതില്ല. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ ചികിത്സാകാലയളവ്‌ മുഴുവൻ പ്രത്യേക കാഷ്വൽ അവധി അനുവദിക്കും. Read on deshabhimani.com

Related News