യെച്ചൂരിക്കെതിരായ കേന്ദ്ര നീക്കം: പ്രതിഷേധനിര തീർത്ത്‌ കേരളം



തിരുവനന്തപുരം ഡൽഹി വർഗീയകലാപത്തിന്റെ ഗൂഢാലോചനക്കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ ഉൾപ്പെടുത്താനുള്ള ഡൽഹി പൊലീസിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച്‌ കേരളം. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തത്‌ പതിനായിരങ്ങൾ. വൈകിട്ട്‌ അഞ്ചുമുതൽ അര മണിക്കൂറായിരുന്നു പ്രതിഷേധം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ജില്ല, ഏരിയ കേന്ദ്രങ്ങളിൽ പത്തിൽ കുറഞ്ഞയാളുകൾ സാമൂഹ്യ അകലം പാലിച്ചാണ്‌ അണിനിരന്നത്‌.  ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്‌തവരെ കള്ളക്കേസിൽ കുടുക്കാനും  കലാപത്തിന്‌ വഴിമരുന്നിട്ട കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയുള്ള ജനകീയ പ്രതിഷേധമായി സമരം മാറി. സിപിഐ എം പ്രവർത്തകർക്കു പുറമെ ഇതര രാഷ്ട്രീയ പാർടികളിൽനിന്നുള്ളവരും കലാസാഹിത്യ സാംസ്‌കാരികരംഗത്തെ പ്രമുഖരും പങ്കെടുത്തു. ജില്ലയിലെ 20 ഏരിയ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. കലൂരിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്തു. കെ വി മനോജ്‌ അധ്യക്ഷനായി. അങ്കമാലിയിൽ എം സി ജോസഫൈൻ ഉദ്‌ഘാടനം ചെയ്തു. ടി പി ദേവസിക്കുട്ടി അധ്യക്ഷനായി. വൈപ്പിനിൽ എസ് ശർമ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബി വി പുഷ്കരൻ അധ്യക്ഷനായി. തൃപ്പൂണിത്തുറയിൽ എം സ്വരാജ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സി എൻ സുന്ദരൻ അധ്യക്ഷനായി. കോതമംഗലത്ത്‌ ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനം  ചെയ്തു. അസീസ് റാവുത്തർ അധ്യക്ഷനായി. പാലാരിവട്ടത്ത് സി എം ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. കെ എ മസൂദ് അധ്യക്ഷനായി. കളമശേരിയിൽ കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. സി ബി മുഹമ്മദലി അധ്യക്ഷനായി. നെടുമ്പാശേരിയിൽ എം പി പത്രോസ് ഉദ്ഘാടനം ചെയ്തു. ഇ എം സലിം അധ്യക്ഷനായി. മൂവാറ്റുപുഴയിൽ പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യു ആർ ബാബു അധ്യക്ഷനായി. പള്ളുരുത്തിയിൽ ജോൺ ഫെർണാണ്ടസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി കെ വത്സൻ അധ്യക്ഷനായി. പെരുമ്പാവൂരിൽ വി പി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി എം സലിം അധ്യക്ഷനായി. പറവൂരിൽ ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. കെ ഡി വേണുഗോപാൽ അധ്യക്ഷനായി. കവളങ്ങാട് ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഷിബു പടപറമ്പത്ത് അധ്യക്ഷനായി. കോലഞ്ചേരിയിൽ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. എ ആർ രാജേഷ് അധ്യക്ഷനായി. കാലടിയിൽ സി കെ സലിം കുമാർ ഉദ്ഘാടനം ചെയ്തു. ടി ഐ ശശി അധ്യഷനായി. മുളന്തുരുത്തിയിൽ ടി സി ഷിബു ഉദ്ഘാടനം ചെയ്തു. സി കെ റെജി അധ്യക്ഷനായി. വൈറ്റിലയിൽ അഡ്വ. കെ ഡി വിൻസെന്റ്‌ ഉദ്ഘാടനം ചെയ്തു. ടി ആർ അജയൻ അധ്യക്ഷനായി. കൂത്താട്ടുകുളത്ത്‌ എം ആർ സുരേന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്തു. സണ്ണി കുര്യാക്കോസ്‌ അധ്യക്ഷനായി. മട്ടാഞ്ചേരിയിൽ കെ എം റിയാദ്‌ ഉദ്ഘാടനം ചെയ്തു. കെ ജെ സാജു അധ്യക്ഷനായി. ആലുവയിൽ വി സലിം ഉദ്‌ഘാടനം ചെയ്തു. എ പി ഉദയകുമാർ അധ്യക്ഷനായി. ആലങ്ങാട്‌ എം കെ ബാബു ഉദ്‌ഘാടനം ചെയ്‌തു. സി ജെ ഷാജു അധ്യക്ഷനായി. Read on deshabhimani.com

Related News