മുരളീധരനെ മാറ്റണം; ബിജെപി കേന്ദ്രനേതൃത്വത്തിന്‌ പരാതി ; ആർഎസ്എസിനും അതൃപ്‌തി



സ്വന്തം ലേഖകൻ കേന്ദ്രസഹമന്ത്രി വി മുരളീധരനെ മാറ്റണമെന്നും പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട്‌ ബിജെപി  കേന്ദ്ര നേതൃത്വത്തിന്‌‌ പരാതി. സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കൾക്കൊപ്പം ആർഎസ്‌എസിലെ ഒരു വിഭാഗവുമാണ്‌ മുരളിക്കെതിരായി രംഗത്തെത്തിയത്‌‌.  സ്വർണക്കടത്ത്‌ കേസിൽ മന്ത്രിയുടെ ഇടപെടലിലെ ദുരൂഹത സൂചിപ്പിച്ചാണ്‌ പരാതി. ബിജെപി പ്രസിഡന്റ്‌ ജെ പി നഡ്ഡക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും പരാതി നൽകിയതായാണ്‌ വിവരം. നയതന്ത്രബാഗല്ലെന്ന്‌ പറഞ്ഞ്‌ കേസിൽ തുടക്കം മുതൽ കേന്ദ്രമന്ത്രി  നടത്തിയ ഇടപെടൽ നാണംകെടുത്തിയെന്നതാണ്‌ പ്രധാന പരാതി. ‌ ജനം ടി വി കോഓർഡിനേറ്റിങ്‌‌ എഡിറ്റർ അനിൽ നമ്പ്യാരെ രക്ഷിക്കാൻ മന്ത്രി ഇടപെട്ടതായും പറയുന്നു. മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫടക്കമുള്ള നിയമനങ്ങളിലാണ്‌ ആർഎസ്‌എസിന്‌ അതൃപ്‌തി. തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രമാക്കി വിഭാഗീയതക്ക്‌ മന്ത്രിപദവി ഉപയോഗിക്കുന്നുവെന്ന ആരോപണവും ആർഎസ്‌എസ്‌ നേതാക്കൾക്കുണ്ട്‌. തിരുവനന്തപുരത്ത്‌ നാല്‌ പേഴ്‌സണൽ സ്‌റ്റാഫംഗങ്ങളെയാണ്‌ നിയമിച്ചത്‌. വിമാനത്താവളത്തിലെ കോഴ നിയമനങ്ങളും പരാതിക്ക്‌ അടിസ്ഥാനമാണ്‌. മുരളിയെ മാറ്റണമെന്നതാണ്‌ ആർഎസ്‌എസിന്റെ ആവശ്യം. കുമ്മനം രാജശേഖരൻ, സുരേഷ്‌ ഗോപി എന്നിവരെ പകരക്കാരായി നിർദേശിച്ചിട്ടുമുണ്ട്‌. Read on deshabhimani.com

Related News