അരീക്കൽ വെള്ളച്ചാട്ടം നിലച്ചു; 
പിരിവ് നിർത്താതെ പഞ്ചായത്ത്



പിറവം വെള്ളച്ചാട്ടം നിലച്ചിട്ടും സഞ്ചാരികളിൽനിന്ന്‌ പ്രവേശന ഫീസ് വാങ്ങുന്ന പാമ്പാക്കുട പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം. പാമ്പാക്കുട പഞ്ചായത്തിലെ അരീക്കൽ വെള്ളച്ചാട്ടമാണ്‌ കനത്ത വേനലിൽ നിലച്ചത്‌. മഴക്കാലത്ത്‌ നിരവധി സഞ്ചാരികൾ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്‌. വെള്ളമുണ്ടെന്ന ധാരണയിലാണ് ആളുകൾ ടിക്കറ്റെടുത്ത്‌ അകത്തുകടക്കുന്നത്‌. എന്നാൽ, പാറക്കെട്ടുകൾമാത്രം കണ്ട്‌ നിരാശയോടെയാണ്‌ മടക്കം. പാറക്കെട്ടുകൾ കാണാൻ പഞ്ചായത്ത് 20 രൂപയാണ് ഈടാക്കുന്നത്. ഇതിനെതിരെയാണ്‌ പ്രതിഷേധമുയരുന്നത്‌. ഇതിലൂടെ കടന്നുപോകുന്ന മൂവാറ്റുപുഴ പെരിയാർവാലി കനാലിൽനിന്ന്‌ വെള്ളം പമ്പുചെയ്ത് എത്തിച്ചാൽ വേനൽക്കാലത്തും വെള്ളച്ചാട്ടം സജീവമാകും. Read on deshabhimani.com

Related News