നിയമബിരുദം നേടിയ 333 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു



കൊച്ചി നിയമബിരുദം നേടിയ 333 വിദ്യാർഥികൾ അഭിഭാഷകരായി എൻറോൾ ചെയ്തു. ബാർ കൗൺസിൽ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന എൻറോൾമെന്റിൽ ഹൈക്കോടതി ജഡ്‌ജി മേരി ജോസഫ് മുഖ്യപ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ബാർ കൗൺസിൽ ഓഫ് കേരള വൈസ് ചെയർമാൻ അഡ്വ. സി എസ് അജിതൻ നമ്പൂതിരി അധ്യക്ഷനായി. എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ് കെ പ്രമോദ്, കമ്മിറ്റി അംഗം അഡ്വ. പി സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News