കടുവാ ആക്രമണം : തോമസിന്റെ കുടുംബത്തിന്‌ 10 ലക്ഷം നൽകി



മക്കിയാട്‌ വയനാട്‌ പുതുശ്ശേരിയിൽ കടുവാ ആക്രമണത്തിൽ മരിച്ച ആല‌ക്കൽ പള്ളിപ്പുറത്ത്‌ തോമസിന്റെ കുടുംബത്തിന്‌ സർക്കാർ 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകി. ഞായർ പകൽ പന്ത്രണ്ടോടെ വനം ഉദ്യോഗസ്ഥർ പുതുശ്ശേരിയിലെ വീട്ടിലെത്തിയാണ്‌ തുക നൽകിയത്‌. മാനന്തവാടി ഫോറസ്‌റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസർ രമ്യാ രാഘവനിൽനിന്ന്‌ തോമസിന്റെ ഭാര്യ സിനി തോമസ്‌ ചെക്ക്‌ ഏറ്റുവാങ്ങി. തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ്‌ അബിക ഷാജി, വൈസ് പ്രസിഡന്റ്‌  എ കെ ശങ്കരൻ, മക്കിയാട്‌ ഫോറസ്‌റ്റ്‌ ഡെപ്യൂട്ടി റെയ്‌ഞ്ച്‌ ഓഫീസർ വി രാജഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News