നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

നായരമ്പലം പഞ്ചായത്ത് ലെെബ്രറിയിൽ എഴുത്തുകാരൻ എം എം പൗലോസ് പ്രഭാഷണം നടത്തുന്നു


വൈപ്പിൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നായരമ്പലം പഞ്ചായത്ത് പബ്ലിക് ലൈബ്രറി, "സ്വാതന്ത്ര്യത്തിന്റെ 75–-ാംവാർഷികവും ഭരണഘടനയുടെ ആമുഖവും' വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. എഴുത്തുകാരൻ എം എം പൗലോസ് പ്രഭാഷണം നടത്തി. കെ എൻ സോമൻ അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി എം എൻ അനിൽ, ജെയ്നി സേവ്യർ, പി വി അനിയൻ, കെ ജി നന്ദനകുമാരൻ, എം എസ് സുമേഷ് എന്നിവർ സംസാരിച്ചു. എടവനക്കാട് ഇക്ബാൽ സ്മാരക വായനശാല സ്വാതന്ത്ര്യത്തി​ന്റെ അമൃത്‌ മഹോത്സവത്തി​ന്റെ ഭാഗമായി ‘ദേശീയതയും സ്വാതന്ത്ര്യസമരവും’ വിഷയത്തിൽ പൊതുചർച്ച സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി എൻ തങ്കരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേസിൽ മുക്കത്ത് അധ്യക്ഷനായി. ദാസ് കോമത്ത്, സെക്രട്ടറി എൻ എ ബിനോയ്, പി സി ഷെൽട്ടൻ, എം ഡി ജിബിൻ എന്നിവർ സംസാരിച്ചു. ചേന്ദമംഗലം സ്വാതന്ത്ര്യത്തിന്റെ അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായുള്ള ചേന്ദമംഗലം പഞ്ചായത്തിലെ സ്വാതന്ത്ര്യദിനാഘോഷം ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌  ദിവ്യ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷയായി. ബാലസാഹിത്യകാരൻ ജോസ് ഗോതുരുത്ത് സ്വാതന്ത്ര്യദിനസന്ദേശം നൽകി. കെ എസ് സനീഷ്, ബെന്നി ജോസഫ്, ലീന വിശ്വൻ, ഷൈബി തോമസ് എന്നിവർ സംസാരിച്ചു. ചിത്രരചന, ക്വിസ് മത്സരങ്ങളും നടന്നു. കൂത്താട്ടുകുളം കാക്കൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75–-ാംവാർഷികാഘോഷ വിളംബരജാഥയും യോഗവും നടത്തി. കാക്കൂർ അമ്പലപ്പടിയിൽനിന്ന്‌ ആരംഭിച്ച ജാഥ വായനശാല സെക്രട്ടറി വർഗീസ് മാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ പി അനീഷ്‌കുമാർ അധ്യക്ഷനായി. ഹരീഷ് ആർ നമ്പൂതിരിപ്പാട്, എസ് സതീഷ്‌കുമാർ, പ്രസാദ് പുഞ്ചക്കര, ബീന ജോസ്, ലൈബ്രേറിയൻ ജെൻസി ജോസ് എന്നിവർ സംസാരിച്ചു. ക്വിസ്, ഉപന്യാസരചന, പതിപ്പുകൾ തയ്യാറാക്കൽ, ദേശഭക്തിഗാനാലാപനം തുടങ്ങിയ പരിപാടികളും നടന്നു. കോലഞ്ചേരി ബാലസംഘം പൂതൃക്ക വില്ലേജ് കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു. കറുകപ്പിള്ളി കവലയിൽ പ്രസിഡന്റ് ആർ ഭഗത് ദേശീയപതാക ഉയർത്തി. ഏരിയ പ്രസിഡന്റ് ദേവനന്ദ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി കൃഷ്ണനന്ദ, കൺവീനർ ടി രമാഭായി, എൻ വി കൃഷ്ണൻകുട്ടി, എം പി തമ്പി, ശ്രീജ രാജീവൻ, സി സോമൻ, നന്ദന മണി എന്നിവർ സംസാരിച്ചു. ‌മത്സരങ്ങൾ നടത്തി. പിറവം സ്വാതന്ത്ര്യത്തിന്റെ 75–--ാംവാർഷികത്തിന്റെ ഭാഗമായി ഏഴക്കരനാട്‌ വിഎ ഗ്രാമീണ വായനശാലയിൽ സെമിനാറും ആഘോഷപരിപാടികളും നടന്നു. ‘ഇന്ത്യൻ സ്വാതന്ത്ര്യം നേരിടുന്ന വർത്തമാനകാല വെല്ലുവിളികൾ’ വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. പി എ സുകുമാരൻ അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി എൻ സുരേഷ് കുമാർ, ബിജു സൈമൺ, കെ എം സജീവ് എന്നിവർ സംസാരിച്ചു. കാക്കനാട് കാക്കനാട് ടിവി സെന്റർ എം കെ കൃഷ്ണൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വായനശാല പ്രസിഡന്റ്‌ എം ഐ അബ്ദുൽസലാം ദേശീയപതാക ഉയർത്തി. എം എം നാസർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പ്രദേശവാസികൾക്ക് പായസം വിതരണം ചെയ്‌തു.എൻജിഒ ക്വാർട്ടേഴ്സ് സമീക്ഷ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 75-–-ാംസ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു.   Read on deshabhimani.com

Related News