ക്ഷീരകർഷകർക്ക്‌ ഉൽപ്പാദന ബോണസ്‌ ഉടൻ: മന്ത്രി



ആലപ്പുഴ കേരളത്തിലെ രണ്ടുലക്ഷത്തോളം ക്ഷീരകർഷകർക്ക് ഉൽപ്പാദന ബോണസ് നൽകാൻ നടപടികൾ സർക്കാർ ത്വരിതപ്പെടുത്തി.  ആദ്യപടിയായി ക്ഷീരശ്രീ പോർട്ടലിൽ എല്ലാ കർഷകരെയും രജിസ്‌റ്റർ ചെയ്യാനും നടപടികൾ ക്ഷീരവികസനവകുപ്പ് ആരംഭിച്ചു. 15 മുതൽ 20 വരെ ആറ്‌  രജിസ്ട്രേഷൻ ഡ്രൈവ് വിജയിപ്പിക്കണമെന്ന് മൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി അഭ്യർഥിച്ചു. കർഷകർക്ക് സമീപത്തെ അക്ഷയകേന്ദ്രങ്ങൾ മുഖേനയും ക്ഷീര സഹകരണസംഘങ്ങൾ മുഖേനയും ക്ഷീരവികസന ഓഫീസുകൾ മുഖേനയും സ്വന്തം മൊബൈൽ ഫോണിലൂടെയും  ksheerasree.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവയും ആധാർ, റേഷൻകാർഡ് നമ്പറുകളും ആവശ്യമാണ്. സംഘങ്ങളിൽ പാലൊഴിക്കുന്നതും അല്ലാത്തതുമായ എല്ലാ കർഷകർക്കും പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം. 20 നുള്ളിൽതന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കി സ്‌മാർട്ട് ഐഡി നേടണം. എല്ലാ സബ്സിഡി ആനുകൂല്യങ്ങളും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കാനും ക്ഷീരശ്രീ പോർട്ടൽവഴി കഴിയും. ഇതേ ഐഡി ഉപയോഗിച്ചുതന്നെ മറ്റ് വകുപ്പുകളുടെ ആനുകൂല്യങ്ങളും ഏകജാലക സംവിധാനംവഴി  ലഭ്യമാക്കാനും ആലോചനയുണ്ട്. ഈ പോർട്ടൽവഴി രജിസ്‌റ്റർ ചെയ്യുന്ന കർഷകർക്ക് ഓണത്തിന് മുമ്പായി സർക്കാർ പ്രഖ്യാപിച്ച മിൽക് ഇൻസെന്റീവ് ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ, ആസൂത്രണ ബോർഡ്, തദ്ദേശഭരണവകുപ്പ് എന്നിവയുടെ കൂട്ടായ ശ്രമഫലമായി കഴിയുമെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News