സ്‌പീക്കറെ തടഞ്ഞു, കൈയേറ്റശ്രമം ; പ്രതിപക്ഷം ചോരക്കളിക്ക്



തിരുവനന്തപുരം ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രിയുടെ  മറുപടി ജനശ്രദ്ധയിൽ നിന്ന്‌ മറയ്ക്കാൻ ബുധനാഴ്‌ച നിയമസഭയിൽ അക്രമം അഴിച്ചുവിട്ട്‌ പ്രതിപക്ഷം.  അസാധാരണ സംഭവങ്ങൾക്കാണ്‌  നിയമസഭ സാക്ഷിയായത്‌. സ്‌പീക്കറുടെ ഓഫീസിലേക്ക്‌ ഇരച്ചുകയറിയ പ്രതിപക്ഷം ചേമ്പറിലേക്ക്‌ എത്തിയ സ്‌പീക്കറെ തടഞ്ഞ്‌ കൈയ്യേറ്റത്തിനും ശ്രമിച്ചു. വാച്ച്‌ ആൻഡ്‌ വാർഡുമാരെ മർദിച്ചു. പരിക്കേറ്റ അഡീഷണൽ ചീഫ്‌ മാർഷൽ അടക്കം ഏഴു വാച്ച്‌ ആൻഡ്‌ വാർഡ്‌ അംഗങ്ങളെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പ്രതിപക്ഷ അംഗവും ചികിത്സ തേടി.  പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ വാച്ച്‌ ആൻഡ്‌ വാർഡുമാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.   പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ യുഡിഎഫ്‌ കക്ഷി നേതാക്കളുടെ യോഗ ശേഷം ഇരച്ചെത്തിയാണ്‌ പ്രതിപക്ഷ അംഗങ്ങൾ സ്‌പീക്കറുടെ ചേമ്പറിന്‌ മുമ്പിൽ അഴിഞ്ഞാടിയത്‌. ചേമ്പറിലേക്ക്‌ എത്തിയ സ്‌പീക്കറെ തടഞ്ഞ്‌ കൈയേറ്റത്തിന്‌ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇത്‌ തടയുന്നതിനിടെയാണ്‌ അക്രമം. അഡീഷണൽ ചീഫ്‌ മാർഷൽ മൊയ്‌തീൻ ഹുസൈനെ ക്രൂരമായാണ്‌ ആക്രമിച്ചത്‌. തള്ളിത്താഴെയിട്ടശേഷം നെഞ്ചത്തും കഴുത്തിലും ചവിട്ടി. ഈയിടെ ശസ്‌ത്രക്രിയകഴിഞ്ഞ കാലിനും ചവിട്ടി. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ മൊയ്‌തീൻ ഹുസൈനുനേരെ ‘താൻ നോക്കിക്കോ’ എന്ന്‌ ഭീഷണി മുഴക്കി. ഇതിന്‌ പിന്നാലെ റോജി എം ജോൺ, എം വിൻസന്റ്‌, പി കെ ബഷീർ, ടി ജെ വിനോദ്‌ ഉൾപ്പെടെ എംഎൽഎമാർ  മൊയ്‌തീൻ ഹുസൈനെ വളഞ്ഞിട്ട്‌ ആക്രമിച്ചു. വാച്ച്‌ ആൻഡ്‌ വാർഡിലെ അനീഷ്‌, അഖില, നീതു, മേഘ എം മുരുകൻ, മാളവിക, ഷീന എന്നിവർക്കും ഗുരുതര പരിക്കുണ്ട്‌. ഇവരെയെല്ലാം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർക്കിടയിൽപ്പെട്ട പ്രതിപക്ഷ വനിതാ അംഗങ്ങളെ സംരക്ഷിക്കുന്നതിനിടെയാണ്‌ വനിതാ വാച്ച് ആൻഡ് വാർഡുമാർക്ക്‌ മർനമേറ്റത്‌. ചില എംഎൽഎമാരുടെ പിഎമാരും അക്രമത്തിൽ പങ്കാളികളായി. ചാലക്കുടി എംഎൽഎ സനീഷ്‌കുമാർ ജോസഫാണ്‌ ആശുപത്രിയിൽ ചികിത്സ തേടിയത്‌. സ്‌പീക്കർ എ എൻ ഷംസീർ, മന്ത്രി വി ശിവൻകുട്ടി, വി ജോയി എംഎഅപഹാസ്യനായി പ്രതിപക്ഷനേതാവ്‌ ജനാധിപത്യ വിരുദ്ധ നടപടിയിൽ 
പ്രതിഷേധിക്കുക: സിപിഐ എം നിയമസഭയിൽ പ്രതിപക്ഷം കാണിച്ച ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. അടിയന്തര പ്രമേയങ്ങളിൽ ചിലത് ചർച്ച ചെയ്യുകയും, ചർച്ച ചെയ്യാതിരിക്കുകയും ചെയ്യുന്നത് സ്പീക്കറുടെ വിവേചന അധികാരമാണ്.   അത് നിയമസഭയിലെ സ്വാഭാവിക നടപടി ക്രമമാണ്. അതിന്റെ പേരിൽ വാക്ക്ഔട്ട് ഉണ്ടാകാം. എന്നാൽ, നിയമസഭയെ ചോരക്കളമാക്കാനുള്ള ബോധപൂർവമായ ഇടപെടലാണ് പ്രതിപക്ഷത്തുനിന്ന്‌ ഉണ്ടായത്. സഭാനാഥനായ സ്പീക്കറെ ഓഫീസിൽ കയറാൻപോലും  അനുവദിച്ചില്ല. സ്പീക്കറുടെ സംരക്ഷണത്തിനായുള്ള ഏഴ് വാച്ച് ആൻഡ് വാർഡിനെയും പ്രതിപക്ഷ അം​ഗങ്ങൾ ആക്രമിച്ചു. അഡീഷണനൽ ചീഫ് മാർഷലിനെ നെഞ്ചത്തും കഴുത്തിലും ചവിട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യംപറഞ്ഞ് പ്രമേയം അവതരിപ്പിക്കാൻ വന്നവർ അഞ്ച് വനിതാ വാച്ച് ആൻഡ് വാർഡിനെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ബ്രഹ്മപുരത്ത് അതീവ ജാഗ്രതയോടെയാണ് സർക്കാർ പ്രവർത്തിച്ചതും തീ അണച്ച് ജനങ്ങൾക്ക്‌ ആശ്വാസം നൽകിയതും. നിയമസഭയിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന ജനങ്ങളിൽ എത്തിക്കാതിരിക്കാൻകൂടിയാണ് ഇത്തരം സംഘർഷം നിയമസഭയിൽ സൃഷ്ടിച്ചത്. അവിടെ മാലിന്യം കുന്നുകൂട്ടി ഈ അവസ്ഥയിൽ എത്തിച്ചവരാണ് സർക്കാരിനെ ഇപ്പോൾ പഴിചാരുന്നതെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കൈയേറ്റമോ; അറിയില്ലെന്ന്‌ 
തിരുവഞ്ചൂർ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ വാച്ച്‌ ആൻഡ്‌ വാർഡുമാരും ഭരണകക്ഷി അംഗങ്ങളും കൈയേറ്റം ചെയ്‌തെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. തന്നെ ആരും കൈയേറ്റം ചെയ്‌തിട്ടില്ലെന്ന്‌  തിരുവഞ്ചൂർ. സതീശന്റെ ആദ്യആരോപണം തന്നെ ഇതോടെ പൊളിഞ്ഞു. ‘‘എംഎൽഎമാരെ വാച്ച്‌ ആൻഡ്‌ വാർഡ്‌ തടഞ്ഞുനിർത്തുന്നത്‌ കണ്ടിട്ടാണ്‌ അങ്ങോട്ട്‌ ചെല്ലുന്നത്‌. കൈയേറ്റം ചെയ്‌തതായി  ആക്ഷേപവുമില്ല’’–-  തിരുവഞ്ചൂർ ഒരു ചാനലിനോട്‌ തുറന്നുപറഞ്ഞു. ഇത്‌ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.   മുതിർന്ന അംഗമായ തിരുവഞ്ചൂരിനെ ചീഫ്‌ മാർഷലും അഡീഷണൽ ചീഫ്‌ മാർഷലും   ആക്രമിച്ചെന്നായിരുന്നു സതീശന്റെ  ആരോപണം.ൽഎ തുടങ്ങിയവർ പരിക്കേറ്റവരെ സന്ദർശിച്ചു.   Read on deshabhimani.com

Related News