കർഷക കൂട്ടക്കൊല : പ്രതിഷേധസായാഹ്നം സംഘടിപ്പിച്ച്‌ തൊഴിലാളികൾ



കൊച്ചി കർഷകപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ബിജെപി നീക്കത്തിലും കർഷകരെ കൂട്ടക്കൊല ചെയ്തതിലും പ്രതിഷേധിച്ച്‌  സിഐടിയു ബുധനാഴ്ച പഞ്ചായത്ത്, ലോക്കൽ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. കോവിഡ്‌ മാനദണ്ഡങ്ങളോടെ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കാളികളായി. വൈറ്റില ചളിക്കവട്ടത്ത്‌ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. മരട് കൊട്ടാരം ജങ്‌ഷനിൽ ദീപ കെ രാജനും പള്ളുരുത്തി വെളിയിൽ ജോൺ ഫെർണാണ്ടസും പള്ളുരുത്തി കച്ചേരിപ്പടിയിൽ സി ഡി നന്ദകുമാറും എറണാകുളത്ത്‌ കെ എ അലി അക്‌ബറും കെ വി മനോജും ആലങ്ങാട്‌ മാളികംപീടികയിൽ എ പി ലൗലിയും കാക്കനാട്‌ എൻജിഒ ക്വാർട്ടേഴ്‌സിനുമുന്നിൽ സോണി കോമത്തും പറവൂരിൽ ടി ആർ ബോസും വടുതലയിൽ കെ എം അഷറഫും പെരുമ്പാവൂരിൽ എൽ ആർ ശ്രീകുമാറും ശ്രീമൂലനഗരത്ത്‌ ടി കെ സന്തോഷും കവളങ്ങാട്‌ ഷാജി മുഹമ്മദും ഉദ്‌ഘാടനം ചെയ്‌തു. Read on deshabhimani.com

Related News