ഉപതെരഞ്ഞെടുപ്പ് സമയത്തും ഖമറുദ്ദീൻ‌ സ്വർണം കടത്തി; മടിക്കേരിയിൽ എംഎൽഎക്ക്‌ ബിനാമി ജ്വല്ലറി



തൃക്കരിപ്പൂർ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുവേളയിൽ കാസർകോട്ടെ ഫാഷൻ ഗോൾഡ്‌ ജ്വല്ലറിയിൽനിന്ന്‌  എം സി ഖമറുദ്ദീന്റെ നിർദേശപ്രകാരം ഒന്നര കിലോ സ്വർണം കടത്തി. ജ്വല്ലറിക്ക്‌ അവധിയായ ഞായറാഴ്ച രാത്രിയാണ്‌ എംഎൽഎ ചെയർമാനായ ജ്വല്ലറിയിൽനിന്ന്‌ സ്വർണം കടത്തിയത്‌. പിറ്റേ ദിവസം കടയിലെ സ്വർണം പരിശോധിച്ച ജീവനക്കാർ ഒന്നര കിലോയുടെ കുറവ്‌ കണ്ടെത്തി. സിസി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ, നൗഷാദ് എന്ന ജീവനക്കാരൻ ഞായറാഴ്‌ച  ജ്വല്ലറി തുറക്കുന്നതായി കണ്ടെത്തി. മറ്റു  ജീവനക്കാർ ചോദ്യം ചെയ്‌തപ്പോൾ, ഖമറുദ്ദീന്റെ ആവശ്യപ്രകാരം ഒരു ഫയൽ എടുക്കാനാണ്‌ വന്നതെന്നായിരുന്നു മറുപടി‌. കൂടുതൽ ചോദ്യംചെയ്തപ്പോഴാണ്‌ ഖമറുദ്ദീൻ പറഞ്ഞിട്ട്‌‌ സ്വർണമെടുത്തെന്ന്‌‌ സമ്മതിച്ചത്‌. പയ്യന്നൂരിൽ 3 കേസെടുത്തു പയ്യന്നൂർ എം സി ഖമറുദ്ദീൻ എംഎൽഎ ഉൾപ്പെട്ട ഫാഷൻ ഗോൾഡ‌് നിക്ഷേപത്തട്ടിപ്പിൽ പയ്യന്നൂർ പൊലീസ‌് മൂന്ന‌് പരാതികളിൽ കേസെടുത്തു. ജ്വല്ലറിയുടെ പയ്യന്നൂർ ബ്രാഞ്ച‌ിൽ സ്വർണം നിക്ഷേപിച്ച  മാട്ടൂൽ ഹഫ‌്സ‌് മൻസിലിൽ നൂർജഹാൻ, മാട്ടൂൽ നൗഷാദ‌് മൻസിലിൽ ആയിഷ അബ്ദുൾ ജലീൽ, ഇരിണാവ‌് മടക്കര കീറ്റുകണ്ടി ഹൗസിൽ ബുഷ‌്റ നൗഷാദ‌് എന്നിവരാണ‌് പരാതിക്കാർ‌. 2017 ജൂലൈ 18ന‌് ആയിഷയിൽനിന്ന്‌ 20.5 പവനും ആഗസ‌്തിൽ നൂർജഹാനിൽനിന്ന്‌ 21 പവനും 2018 ജൂൺ 10ന‌് ബുഷ‌്റയിൽനിന്ന്‌ 20 പവനും നിക്ഷേപമായി സ്വീകരിച്ചു. പയ്യന്നൂർ ബസ‌്  സ‌്റ്റാൻഡിനുസമീപം പ്രവർത്തിച്ച സ്ഥാപനം പൂട്ടിയതോടെ സ്വർണം മുൻകൂട്ടി ബുക്കുചെയ‌്ത ആറുപേരും പരാതി നൽകിയിട്ടുണ്ട‌്. വരും ദിവസങ്ങളിൽ കൂടുതൽപേർ പരാതികൾ എത്തും. മടിക്കേരിയിൽ എംഎൽഎക്ക്‌ ബിനാമി ജ്വല്ലറി ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്‌ നടത്തിയ എം സി ഖമറുദ്ദീൻ എംഎൽഎയുടെ ബിനാമി കർണാടക കുടകിൽ ജ്വല്ലറി നടത്തുന്നതായി വിവരം. കാസർകോട്ടെ ഫാഷൻ ഗോൾഡ്‌ ജ്വല്ലറി ജീവനക്കാരനായിരുന്ന, ഖമറുദ്ദീന്റെ വിശ്വസ്തൻ ഹനീഫയുടെ പേരിലാണ്‌ മടിക്കേരിയിൽ‌ ജ്വല്ലറി പ്രവർത്തിക്കുന്നത്.  ജ്വല്ലറ തട്ടിപ്പിൽ പണം നഷ്ടമായവർ രൂപീകരിച്ച ആക്‌ഷൻ കമ്മിറ്റിയുടെ ഭാരവാഹികൾ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് സ്വർണം രഹസ്യമായി കടത്തിയ കാര്യം പറഞ്ഞത്‌.  കാസർകോട്‌ ബ്രാഞ്ചിലുണ്ടായിരുന്ന 11 കിലോ സ്വർണത്തിൽ അഞ്ചര കിലോ ഡയറക്ടർമാരിൽ ചിലർ കൊണ്ടുപോയി. ബാക്കിയുണ്ടായിരുന്ന അഞ്ചര കിലോ സ്വർണം ഖമറുദ്ദീൻ ഹനീഫയെ ഏൽപ്പിച്ചെന്നും ഇതുകൊണ്ടാണ്‌ മടിക്കേരിയിൽ ജ്വല്ലറി  തുടങ്ങിയതെന്നുമാണ്‌ അറിയുന്നത്‌‌. ഖമറുദ്ദീന്‌ കർണാടകത്തിൽ ആസ്‌തികളുണ്ടെന്നും അതുപയോഗിച്ച്‌ നിക്ഷേപകർക്ക്‌ പണം നൽകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടിരുന്നു.   Read on deshabhimani.com

Related News