എയിംസ്‌: ബിജെപിയിൽ ഭിന്നത



തിരുവനന്തപുരം കേരളത്തിലെ എയിംസ്‌ ഏത്‌ ജില്ലയിലാകണമെന്നതിൽ  ബിജെപിയിൽ ഭിന്നത. തിരുവനന്തപുരത്ത്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലാ കമ്മിറ്റി സെക്രട്ടറിയറ്റിന്‌ മുന്നിൽ സമരം നടത്തി. എന്നാൽ, എയിംസ്‌ ആവശ്യപ്പെട്ട്‌ കാസർകോട്‌ ജില്ലാകമ്മിറ്റി നേരത്തേ  രംഗത്തുണ്ട്‌. കാസർകോട്‌ എയിംസ്‌ ജനകീയ സമിതി റാലിയിലും ധർണയിലും ബിജെപി നേതാക്കൾ സജീവമായിരുന്നു. തിരുവനന്തപുരത്തെ സമരത്തോടെയാണ്‌ ഭിന്നത പുറത്തുവന്നത്‌. എയിംസ്‌ അനുവദിക്കലടക്കം കേന്ദ്ര ബിജെപി സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കെയാണ്‌ സംസ്ഥാന സർക്കാരിനെതിരായ സമര നാടകം.  തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്‌ ജില്ലകളിലായി നാല്‌ സ്ഥലമാണ്‌ എയിംസിനായി കേരളം കണ്ടെത്തിയത്‌. ഇതിൽ കോഴിക്കോട്‌ കിനാലൂരിലെ വ്യവസായ വകുപ്പിന്റെ 153.46 ഏക്കർ അനുയോജ്യമെന്നുകണ്ട്‌ കേന്ദ്രത്തെ അറിയിച്ചു. ഇതിൽ കേന്ദ്രസർക്കാർ എതിർപ്പ്‌ അറിയിച്ചിട്ടില്ല.  കിനാലൂരിലെ ഭൂമി ആരോഗ്യവകുപ്പിന്‌ കൈമാറാൻ ഏപ്രിൽ അവസാനത്തോടെ വ്യവസായ വകുപ്പ്‌ ഉത്തരവിറക്കി. Read on deshabhimani.com

Related News