കർഷകസമരം കരുത്താർജിക്കുന്നു



കൊച്ചി ഡൽഹിയിലെ കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി കാക്കനാട്‌ നടത്തുന്ന കർഷകസമരം 23 ദിവസം പിന്നിട്ടു. ബുധനാഴ്‌ചത്തെ സമരം വി പി ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.  കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം എ പി ഷാജി അധ്യക്ഷനായി. പി പി ബേബി സ്വാഗതം പറഞ്ഞു. അഡ്വ. കെ വി ജോർജ്‌, എം സി സുരേന്ദ്രൻ, കെ വി ഏലിയാസ്‌, കെ എം ദിനകരൻ, കെ എ അജേഷ്‌, എം എസ്‌ അലിയാർ, കെ എൻ രാധാകൃഷ്‌ണൻ, ഇ കെ ശിവൻ, കെ എൻ സുനിൽകുമാർ, പി എസ്‌ ഹരിദാസ്‌, ടി ടി വിജയൻ, എൻ എം അബ്‌ദുൾകരീം, ടി എ സുഗതൻ, സി എൻ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. സമാപനയോഗം കെ എൻ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. കെ വി മണി, എം കെ സജീവൻ, പി കെ അശോകൻ, പ്രേമ രാജേന്ദ്രൻ, കെ കെ ശങ്കരൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. വൈപ്പിൻ, ആലങ്ങാട്‌, പറവൂർ, കളമശേരി ഏരിയകളിൽനിന്നുള്ള കർഷകർ വ്യാഴാഴ്‌ചത്തെ സമരത്തിൽ പങ്കെടുക്കും. Read on deshabhimani.com

Related News