സംസ്‌കൃത സർവകലാശാല 
കലോത്സവത്തിന്‌ ഇന്ന്‌ തിരശ്ശീല വീഴും

ആൺകുട്ടികളുടെ ഭരതനാട്യം ഒന്നാംസ്ഥാനം അനന്തു സജി (കാലടി മുഖ്യകേന്ദ്രം)


കാലടി കാലടി സംസ്‌കൃത സർവകലാശാല യൂണിയൻ കലോത്സവം ‘മസാറ്റല്ലോ’ വെള്ളിയാഴ്ച സമാപിക്കും. കാലടി മുഖ്യകേന്ദ്രത്തിൽ സജ്ജീകരിച്ച നാലുവേദികളിലാണ്‌ കലോത്സവം നടക്കുന്നത്‌. രണ്ടാംദിവസമായ വ്യാഴാഴ്ച ഒന്നാംവേദിയിൽ ഓട്ടൻതുള്ളൽ, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം എന്നിവയും രണ്ടാംവേദിയിൽ പാശ്ചാത്യസംഗീതം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, സംഘഗാനം തുടങ്ങിയ മത്സരങ്ങളും അരങ്ങേറി. കവിതാലാപനം, പ്രസംഗം, പോസ്റ്റർ മേക്കിങ്‌ മത്സരങ്ങളും നടന്നു. കാലടി മുഖ്യകേന്ദ്രമടക്കം എട്ട് കേന്ദ്രങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കാലടി മെയിൻ സെന്റർ 80 പോയിന്റ്‌ നേടി ഒന്നാംസ്ഥാനത്തും 11 പോയിന്റ്‌ നേടി പയ്യന്നൂർ സെന്റർ രണ്ടാംസ്ഥാനത്തുമാണ്‌ Read on deshabhimani.com

Related News