ചന്ദ്രശേഖരൻ വധക്കേസ്‌ അന്വേഷണത്തിന്റെ പേരിൽ നടന്നത്‌ എല്ലാവർക്കുമറിയാം : മുഖ്യമന്ത്രി



തിരുവനന്തപുരം ടി പി ചന്ദ്രശേഖരൻ വധക്കേസ്‌ അന്വേഷണത്തിന്റെ പേരിൽ എന്തൊക്കെ നടന്നുവെന്നത്‌ എല്ലാവർക്കും അറിയാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ കെ കെ രമ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവർക്ക്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളെ സംരക്ഷിക്കാൻ പൊലീസിൽ പലരും ശ്രമിച്ചത്‌ വ്യക്തമായതാണെന്ന്‌ കെ കെ രമ പറഞ്ഞു. അന്വേഷണം നടന്ന സമയം കെ കെ രമയ്‌ക്ക്‌ തെറ്റിപ്പോയോ എന്ന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അന്നത്തെ സർക്കാർ അവർക്കാകാവുന്ന രീതിയിലൊക്കെ അന്വേഷണം നടത്തിയെന്നു തന്നെയാണ് പൊതുസമൂഹം മനസ്സിലാക്കുന്നത്. അന്വേഷണത്തിൽ എന്തെങ്കിലും പാകപ്പിഴ ഉണ്ടായി എന്നാണോ കെ കെ രമ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ഏറെക്കുറെ ശരിയായിരുന്നുവെന്ന് ഭംഗ്യന്തരേണെ സൂചിപ്പിച്ചതിൽ മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷൻ പറഞ്ഞു. തിരുവഞ്ചൂരിനെത്തന്നെയാണ് താൻ ഉദ്ദേശിച്ചതെന്നും പറഞ്ഞത് അദ്ദേഹത്തിനു കൊണ്ടെന്നാണ് മനസ്സിലാകുന്നതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. എന്തൊക്കെയാണ് അന്ന് നടത്തിയതെന്ന് അങ്ങേയ്‌ക്ക് അറിയാമല്ലോ. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും അന്ന് കൂടെയുണ്ടായിരുന്നല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. Read on deshabhimani.com

Related News