റമീസിന്റെ കേസെല്ലാം ഒതുക്കിയത്‌ ലീഗ്‌ നേതാക്കൾ ; ആയുധക്കടത്തിനും കേസ്‌



മലപ്പുറം> തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളംവഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച‌കേസിൽ കസ്‌റ്റംസ്‌ പിടികൂടിയ പെരിന്തൽമണ്ണ വെട്ടത്തൂർകവല കണ്ണംതൊടി തെക്കേകളത്തിൽ റമീസ്‌ ശൃംഖലയിലെ മുഖ്യകണ്ണി. വിമാനത്താവളങ്ങളിലൂടെയെത്തുന്ന സ്വർണം വിതരണം ചെയ്യുന്നതിലെ പ്രധാനിയാണ്‌ ഇയാൾ.  തിരുവനന്തപുരം വിമാനത്താവളംവഴി 2014ൽ സ്വർണം കടത്തിയ കേസിലെ  പ്രതിയാണ്‌ റമീസ്‌. ഈ കേസിൽ എറണാകുളം അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേട്ട് (സാമ്പത്തിക കുറ്റകൃത്യം) കോടതിയിൽ വിചാരണ നേരിടുകയാണ്‌. 2015ൽ‌ കരിപ്പൂർ വിമാനത്താവളത്തിൽ കാർഗോവഴി  അഞ്ചു‌കോടി വിലവരുന്ന പതിനേഴര കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ചതിന്‌ പിടിയിലായി‌.   എന്നാൽ രാഷ്‌ട്രീയ സമ്മർദത്തെ തുടർന്ന്‌ രക്ഷപ്പെട്ടു. ലീഗ്‌ നേതാക്കൾ ഇടപെട്ട്‌ കേസൊതുക്കിയത്‌ അന്ന്‌ വിവാദമായിരുന്നു. ആയുധക്കടത്തിനും കേസ്‌ നെടുമ്പാശേരി വിമാനത്താവളംവഴി വിദേശത്തേക്ക്‌ തോക്ക്‌ കടത്താൻ ശ്രമിച്ചകേസിലും ഇയാൾ പ്രതിയാണ്‌. രണ്ട്‌‌ ബാഗുകളിലായി ആറ്‌ റൈഫിളുകൾ ഗ്രീൻ ചാനൽവഴി  കൊണ്ടുപോകാനായിരുന്നു ശ്രമം‌. അതിലും രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച്‌ രക്ഷപ്പെട്ടു.  വേട്ടയും ഹരം മിക്കവാറും വിദേശത്തും ബംഗളൂരു ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിലും കറങ്ങുന്ന റമീസിന്‌ മൃഗവേട്ടയും ഹരം. 2014ൽ കഞ്ചിക്കോട്–- മലമ്പുഴ റൂട്ടിൽ കോങ്ങാട്ടുപ്പാടത്ത് രണ്ട് മാനുകളെ വെടിവച്ചുകൊന്നു. ഈ കേസിൽ അഞ്ച് പ്രതികളാണുള്ളത്. പ്രദേശവാസികളുൾപ്പെടെ നാലുപേർ അറസ്റ്റിലായി. അവരുടെ മൊഴിയിൽ വനംവകുപ്പും പൊലീസും റമീസിനായി അന്വേഷണം നടത്തിയെങ്കിലും ഇയാൾ ഒളിവിൽപോയി. പിന്നീട് വിദേശത്തേക്ക് കടന്നു. ഈ കേസിൽ  റമീസ്‌ ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്. ഹവാല ഇടപാടും സ്വർണക്കടത്തിനുപുറമെ ഹവാല ഇടപാടിലും കണ്ണിയാണ്‌.  മലപ്പുറം ജില്ലയിൽ ഭൂമി ഇടപാടുകളും നടത്തി. റിയൽ എസ്‌റ്റേറ്റ്‌ മേഖല തകർന്നതോടെ വീണ്ടും സ്വർണത്തിലേക്ക്‌‌ കേന്ദ്രീകരിച്ചു. റമീസ്‌ ‌ചാക്കീരി അഹമ്മദ്കുട്ടിയുടെ  ചെറുമകൻ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളംവഴി നയതന്ത്ര ബാഗേജിൽ സ്വർണംകടത്താൻ ശ്രമിച്ച കേസിൽ കസ്‌റ്റംസ്‌ കസ്‌റ്റഡിയിലെടുത്തത്‌ മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ബന്ധുവിനെ. ലീഗ്‌ നേതാവും മുൻ സ്പീക്കറുമായിരുന്ന ചാക്കീരി അഹമ്മദ്കുട്ടിയുടെ ചെറുമകനുമാണ്‌ ഇയാൾ. പെരിന്തൽമണ്ണ വെട്ടത്തൂർ കവല കണ്ണംതൊടി തെക്കേകളത്തിൽ പൂക്കാട്ടിൽ റമീസിനെ (32)യാണ് പ്രത്യേക അന്വേഷകസംഘം ഞായറാഴ്‌ച പുലർച്ചെ വീട്ടിലെത്തി കസ്‌റ്റഡിയിലെടുത്തത്‌. സ്വർണക്കടത്ത്‌ സംഘവുമായി റമീസിന്‌ നേരിട്ട് ഇടപാടുകളുണ്ടെന്ന വിവരത്തിലാണ്‌ കസ്‌റ്റഡിയിലെടുത്തത്‌‌. ഇയാളെ കൊച്ചിയിലെത്തിച്ച്‌ ചോദ്യംചെയ്യുകയാണ്‌. റമീസിന്റെ വീട്ടിൽ ഞായറാഴ്‌ച വൈകിട്ട്‌ കസ്‌റ്റംസ്‌ സംഘം പരിശോധന നടത്തി. വിമാനമാർഗം എത്തിക്കുന്ന സ്വർണം കേരളത്തിൽ വിതരണംചെയ്യുന്നത്‌ റമീസാണെന്നാണ്‌ സൂചന. തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങൾവഴി സ്വർണം കടത്തിയതിന്‌ ഇയാളെ കസ്‌റ്റംസ്‌ പിടികൂടിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ തോക്ക്‌ കടത്താൻ ശ്രമിച്ചകേസിലും പ്രതിയാണ്‌. Read on deshabhimani.com

Related News