‘ഇന്ദ്ര’നീലിമയോടെ... രാജ്യത്തെ ആദ്യസോളാർ ക്രൂയിസർ ആഗസ്‌തിൽ



തിരുവനന്തപുരം രാജ്യത്തെ ആദ്യത്തെ സോളാർ ക്രൂയിസർ ‘ഇന്ദ്ര’ എറണാകുളം മറൈൻഡ്രൈവിൽ ഒഴുകിനടക്കും. ജലാഗതാഗത വകുപ്പിനായി നിർമിക്കുന്ന ബോട്ടിന്റെ നിർമാണം ഏതാണ്ട്‌ പൂർത്തിയായി. കേരളത്തിന്‌ ഓണസമ്മാനമായി സമർപ്പിക്കും. കൊച്ചിയിലെ നവ്‌ഗതി മറൈൻ ഡിസൈൻ ആൻഡ്‌ കൺസ്‌ട്രക്‌ഷൻസ്‌ ആണ്‌ നിർമാണം. ബോട്ട്‌ പൂർണമായും ടൂറിസത്തിന്‌ ഉപയോഗിക്കും. 100 സീറ്റാണുള്ളത്‌. രണ്ടുനിലയിൽ താഴെയാണ്‌ സീറ്റുകൾ. മുകളിൽ ആഘോഷപരിപാടിക്കായി ക്രമീകരിക്കും. ഒരുഭാഗം പുറംകാഴ്‌ച ആസ്വദിക്കാൻ തുറന്നിരിക്കും. 3.15 കോടി രൂപയാണ്‌ നിർമാണ ചെലവ്‌. 2017 ജനുവരിയിൽ വൈക്കം –-തവണക്കടവ്‌ റൂട്ടിൽ ആരംഭിച്ച സോളാർഫെറിയുടെ വിജയമാണ്‌ കൂടുതൽ പരീക്ഷണത്തിന്‌ സർക്കാരിന്‌ പ്രേരണയായത്‌. മലിനീകരണതോതും സർവീസ്‌ ചെലവും ഗണ്യമായി കുറയ്‌ക്കാനാകും എന്നതാണ്‌ നേട്ടം. ഡീസൽ ഉപയോഗിച്ച്‌ സർവീസിന്‌ 10,000 രൂപ വേണ്ടിടത്ത്‌ സോളാർ ഫെറിക്ക്‌ 500 രൂപയിൽ താഴെ മതി. 2020ൽ ആലപ്പുഴയിൽ സർവീസ്‌ ആരംഭിച്ച വേഗ 2 ഡീസൽ ബോട്ട്‌ വരുമാനത്തിൽ റെക്കോഡ്‌ കലക്‌ഷനിലാണെന്ന്‌ ജലഗതാഗതവകുപ്പ്‌ ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. 56,000 രൂപ പ്രതിദിന കലക്‌ഷനുണ്ട്‌. ഓപ്പറേഷൻ ചെലവ്‌ 16,000 ‌രൂപയും. ഇതിൽ 120 സീറ്റാണ്‌. 40 എസിയും 80 നോൺ എസിയും. ടിക്കറ്റ്‌ നിരക്ക്‌ യഥാക്രമം 400, 600 രൂപ. കുടുംബശ്രീയുടെ ഭക്ഷണവിതരണവും ഇതിലുണ്ട്‌. Read on deshabhimani.com

Related News