കോൺഗ്രസ്‌ എസ്‌ഡിപിഐ ചർച്ച ; നിഷേധിക്കാതെ 
കെ സുധാകരൻ



കണ്ണൂർ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്  മുന്നോടിയായി എസ്‌ഡിപിഐ ഭാരവാഹികളുമായി ചർച്ച നടത്തിയത്‌ നിഷേധിക്കാതെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. ഇതുസംബന്ധിച്ച്‌ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ചർച്ച നടത്തിയാൽ തുറന്നുപറയുമെന്ന്‌ പറഞ്ഞെങ്കിലും നടത്തിയില്ലെന്നു പറയാൻ തയാറായില്ല. കെ വി തോമസിനെ എഐസിസിയാണ്‌ പുറത്താക്കേണ്ടതെന്ന്‌ സുധാകരൻ പറഞ്ഞു. കെപിസിസിയാണ്‌ നടപടിയെടുക്കേണ്ടതെന്ന കെ സി വേണുഗോപാലിന്റെ പ്രതികരണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, കെപിസിസി നേരത്തെ പുറത്താക്കിയെന്നായി മറുപടി. കോൺഗ്രസിൽ നിന്ന്‌ എൽഡിഎഫിനുവേണ്ടി പ്രവർത്തിക്കാൻ എങ്ങനെ കഴിയുമെന്നും എന്തുവേണമെന്ന്‌ എഐസിസിയുമായി ബന്ധപ്പെട്ട്‌ തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ്‌ എന്തും ചെയ്യാൻ 
മടിയില്ലാത്ത പാർടി: ഇ പി ജയരാജൻ എന്തും ചെയ്യാൻ മടിയില്ലാത്ത പാർടിയാണ്‌ കോൺഗ്രസ്‌ എന്നതിന്റെ തെളിവാണ്‌ അവർ എസ്‌ഡിപിഐയുമായി ഉണ്ടാക്കിയെന്നുപറയുന്ന ധാരണയെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസിലെ ഉന്നതനേതാവ്‌ എസ്‌ഡിപിഐ നേതാവുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയതിനെക്കുറിച്ച്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഇ പി. ബിജെപി, എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുമായി നേരത്തെയും കോൺഗ്രസ്‌ ധാരണയുണ്ടാക്കിയിട്ടുണ്ട്‌. ഇപ്പോഴും അത്‌ തുടരുന്നുവെന്നാണ്‌ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നു:- പി രാജീവ്‌ എസ്‌ഡിപിഐ നേതൃത്വവുമായി  കോൺഗ്രസ്‌ നേതാവ്‌ കൂടിക്കാഴ്‌ച നടത്തിയെന്നത്‌ ഗുരുതരമായ വെളിപ്പെടുത്തലാണെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. കോൺഗ്രസ്‌ മതിനിരപേക്ഷതയെ വെല്ലുവിളിക്കുകയാണ്‌. നാടിനെ എങ്ങോട്ടുകൊണ്ടുപോകാനാണ്‌ അവർ ശ്രമിക്കുന്നത്‌ എന്നതിന്റെ തെളിവാണിത്‌. തൃക്കാക്കരയിൽ അടിസ്ഥാനപ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിൽനിന്ന്‌ ഒളിച്ചോടുന്ന സമീപനമാണ്‌ കോൺഗ്രസ്‌ തുടക്കംമുതൽ സ്വീകരിക്കുന്നത്‌. പകരം മതത്തെ രാഷ്‌ട്രീയത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാനാണ്‌ പ്രതിപക്ഷ നേതാവും ശ്രമിച്ചത്‌–- രാജീവ്‌ പറഞ്ഞു. Read on deshabhimani.com

Related News