അലക്സിനെ അറസ്‌റ്റ്‌ ചെയ്‌തത്‌ വീട്ടിൽനിന്ന്‌ ; ഒരു യൂത്ത്‌ നേതാവുകൂടി അറസ്റ്റിൽ; 
3 പേർ കസ്റ്റഡിയിൽ



പറവൂർ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ ഒളിവിലായിരുന്ന കെഎസ്‌യു യൂണിറ്റ്‌ സെക്രട്ടറി അലക്സ് റാഫേലിനെ അറസ്‌റ്റ്‌ ചെയ്‌തത്‌ പറവൂർ പുത്തൻവേലിക്കരയിലെ വീട്ടിൽനിന്ന്‌. ചൊവ്വ പുലർച്ചെയാണ് ഇളന്തിക്കര വട്ടേക്കാട്ടുകുന്ന് മുട്ടിക്കൽവീട്ടിൽ ജെഫ്രി (അല്ലേശ്)യുടെ മകൻ അലക്സ് റാഫേലിനെ കരിമണ്ണൂർ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട  ജെഫ്രിയുടേത് പരമ്പരാഗത കോൺഗ്രസ് കുടുംബമാണ്. സതീശൻ ഇവിടെ എംഎൽഎയായശേഷം അലക്സിന്റെ കുടുംബവുമായി വളരെ അടുത്തബന്ധമാണ്‌. കെഎസ്‌യു പ്രവർത്തകനായ അലക്സ് 2019ലാണ് ഇടുക്കി എൻജിനിയറിങ്‌ കോളേജിൽ ചേർന്നത്‌. ഒരു യൂത്ത്‌ 
നേതാവുകൂടി 
അറസ്റ്റിൽ; 
3 പേർ 
കസ്റ്റഡിയിൽ ധീരജ്‌ രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ ഒരു യൂത്ത്‌ കോൺഗ്രസ്‌ നേതാവുകൂടി അറസ്റ്റിൽ.  യൂത്ത്‌ കോൺഗ്രസ്‌ ഇടുക്കി നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ തടിയമ്പാട് ഇടയാൽ വീട്ടിൽ ജെറിൻ ജോജോയെ (22)യാണ്‌ പ്രത്യേക അന്വേഷക സംഘം അറസ്റ്റ്‌ ചെയ്‌തത്‌. ഇടുക്കി എൻജിനിയറിങ് കോളേജിലെ കെഎസ്‌യു യൂണിറ്റ്‌ സെക്രട്ടറി അലക്‌സ്‌ റാഫേൽ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിലുണ്ട്‌. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന്‌ എഫ്‌ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസം പിടിയിലായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ്‌ മണിയാറൻകുടി സ്വദേശി പാലത്തറ നിഖിൽ പൈലി (33)യുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. നിഖിൽ പൈലിക്കൊപ്പം കൊലപാതകത്തിൽ നേരിട്ട്‌ പങ്കാളികളായവരാണ്‌ ജെറിൻ ജോജോയും അലക്‌സ്‌ റാഫേലും. പ്രതികളെ ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കി കസ്റ്റഡി അപേക്ഷ നൽകുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈഎസ്‌പി ഇമ്മാനുവേൽ പോൾ പറഞ്ഞു. കൊലപാതകത്തിലെ ഗൂഢാലോചനയും അന്വേഷിക്കും. മരണകാരണം ഹൃദയത്തിലേറ്റ 
ആഴത്തിലുള്ള മുറിവ്‌ ധീരജിന്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്നാണ്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. മൂന്നു സെന്റീമീറ്റർ ആഴത്തിൽ മുറിവേറ്റു. ശരീരത്തിൽ മർദനത്തിന്റെ പാടുകളുമുണ്ട്‌. ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി പ്രതികൾ കാട്ടിൽ എറിഞ്ഞതായി പൊലീസ്‌ പറഞ്ഞു. Read on deshabhimani.com

Related News