സ്വപ്‌നയ്‌‌ക്കും സന്ദീപിനും കോഫെപോസ; പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്ക് ഭീഷണിയെന്ന്‌ കസ്റ്റംസ്



കൊച്ചി > നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിൽ സ്വപ്‌ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ കസ്‌റ്റംസ്‌ കോഫെപോസ ചുമത്തി. കേന്ദ്ര കോഫെപോസ സമിതിയുടെ ഉത്തരവിനെത്തുടർന്നാണ്‌ നടപടി. കോഫെപോസ ചുമത്തി ഒരുവർഷം തടവിൽ വയ്ക്കാൻ സമിതിക്കുമുമ്പാകെ കസ്റ്റംസ് അപേക്ഷ നൽകിയിരുന്നു. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന കസ്റ്റംസ് വാദം സമിതി അംഗീകരിച്ചു. ജയിലിലെത്തി ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് കൈമാറി. കസ്റ്റംസ് കേസിൽ ദിവസങ്ങൾക്കുമുമ്പ്‌ സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തുടരുകയാണ്. ചൊവ്വാഴ്ച സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാലാണ് സ്വപ്‌ന ഉൾപ്പെടെ 10 പ്രതികൾക്ക് കസ്റ്റംസ് കേസിൽ ജാമ്യം ലഭിച്ചത്. എന്നാൽ, കോഫെപോസ ചുമത്തിയതോടെ പ്രതികൾക്ക് ഒരുവർഷം ജയിലിൽ  കഴിയേണ്ടിവരും. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്. Read on deshabhimani.com

Related News