സംസ്ഥാനത്തേക്ക്‌ ഇതുവരെ മടങ്ങിയെത്തിയത്‌ 5,31,330 പേര്‍



സ്വന്തം ലേഖകൻ സംസ്ഥാനത്തേക്ക്‌ ഇതുവരെ തിരിച്ചെത്തിയത്‌ 5,31,330 പേർ. വിദേശത്തുനിന്ന്‌ 1,98,026 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ 3,33,304 പേരുമെത്തി. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ എത്തുന്നത് അവരെ ക്വാറന്റൈൻ ചെയ്യാൻ തടസ്സമാകുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിർത്തിയിലെ പരിശോധന ശക്തമാക്കും. തീരദേശങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. ക്ലസ്റ്ററുകളിൽ ബോധവൽക്കരണത്തിന് വിപുലമായ പരിപാടി തയ്യാറാക്കും. വാർഡ് സമിതികൾക്കൊപ്പം അധ്യാപകരും സർക്കാർ ജീവനക്കാരും പങ്കാളികളാകണം. മാസ്ക് ധരിക്കാത്ത 5164 സംഭവം വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ലംഘിച്ച 11 പേർക്കെതിരെ കേസെടുത്തു. കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസിനും  വളന്റിയർമാർക്കും പിന്തുണയും സഹായവും നൽകാനുള്ള ഉത്തരവാദിത്തം സമൂഹമാകെ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News