അടച്ചുപൂട്ടൽ: സംസ്ഥാനത്ത്‌ പകർച്ചവ്യാധികൾ കുറഞ്ഞു



കോഴിക്കോട്‌> കോവിഡ്‌ വ്യാപന പശ്‌ചാത്തലത്തിൽ വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കുന്നതിനാൽ സംസ്ഥാനത്ത്‌ മറ്റ്‌ പകർച്ചവ്യാധികൾ കുറവ്‌. മുൻവർഷങ്ങളിൽ മാർച്ച്‌–-ഏപ്രിൽ‌ മാസങ്ങളിൽ ഉണ്ടാകുന്ന രോഗപ്പകർച്ചയുമായി താരതമ്യം ചെയ്യുമ്പോഴാണ്‌ ഈ മാറ്റം‌. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്‌ കോവിഡ്‌ ഭീതി ഉയർന്ന മാർച്ച്‌ മുതൽ ഏപ്രിൽ അവസാനംവരെ 2,08,918 പേർക്കാണ്‌ പനി വന്നത്‌. എന്നാൽ  2019ൽ ഈ സമയം പനിബാധിതർ 3,36,71. 2019ൽ 246 പേർക്ക്‌ ഹെപ്പറ്റൈറ്റിസ്‌ എ ബാധിച്ചു‌ (രണ്ട്‌ മരണം). എച്ച്‌വൺ എൻവൺ 189 കേസും ഏഴ്‌ മരണവുമുണ്ടായിടത്ത്‌ ഇക്കുറി 28 പേർക്കുമാത്രം. ചിക്കൻപോക്‌സ്‌, ‌ വയറിളക്കം എന്നിവയുടെ വ്യാപനത്തിലും കാര്യമായ കുറവുണ്ട്‌. വേനൽ മഴപെയ്‌ത്‌ വീട്ടുപരിസരങ്ങളിൽ വെള്ളംകെട്ടിനിന്നതിനാൽ  ഡെങ്കിപ്പനി ഇത്തവണകൂടി. അടച്ചുപൂട്ടൽ സമയത്ത്‌ പുറത്തിറങ്ങാത്തത്‌ മൂലമാണ്‌ സമ്പർക്കം, യാത്ര, വെള്ളം, വായു എന്നിവിടങ്ങളിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനത്തിൽ കാര്യമായ കുറവുണ്ടായതെന്ന്‌ കോഴിക്കോട്‌‌ ഗവ. മെഡിക്കൽ കോളേജ്‌ കമ്യൂണിറ്റി മെഡിസിൻ അഡീ. പ്രൊഫ. ഡോ. ടി ജയകൃഷ്‌ണൻ പറഞ്ഞു. Read on deshabhimani.com

Related News