‘ചോദ്യം ചോദിച്ചവനെ വെറുതെ വിടരുത്‌ ’ ; കോൺഗ്രസ്‌ പ്രവർത്തകരുടെ സൈബർ ആക്രമണം തുടരുന്നു



സ്വന്തം ലേഖകൻ വ്യാപകപ്രതിഷേധത്തെ തുടർന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല വിവാദ പരാമർശം പിൻവലിച്ച്‌ ഖേദം പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസ്‌ പ്രവർത്തകരുടെ സൈബർ ആക്രമണം തുടരുന്നു. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ വെറുതെ വിടരുതെന്ന്‌ യുഡിഎഫ്‌ അനുകൂല ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രവഹിച്ചു. ചോദ്യം ചോദിച്ചത്‌ കൈരളി ടിവിയുടെ ലേഖകനാണെന്ന്‌ മലയാള മനോരമ പ്രത്യേക പരാമർശം നടത്തി ഇക്കൂട്ടരെ സഹായിച്ചു. ചെന്നിത്തലയോട്‌ ചോദ്യം ചോദിച്ചത്‌ ആരാണെന്ന്‌ കണ്ടെത്തണമെന്നും വെറുതെ വിടരുതെന്നുമാണ്‌ വാർത്താസമ്മേളനം കഴിഞ്ഞയുടൻ കോൺഗ്രസ്‌ ഗ്രൂപ്പുകളിൽ നിർദേശമെത്തിയത്‌. ഇതിന്‌ ഉത്തരമെന്നപോലെയാണ്‌ മനോരമ വാർത്ത എഴുതിയത്‌.വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരുടെ സ്ഥാപനം ഏതെന്ന്‌ വെളിപ്പെടുത്തി വാർത്ത നൽകുന്ന രീതി കേരളത്തിലില്ല. കുരുക്കിലായ പ്രതിപക്ഷനേതാവിനെ രക്ഷിച്ചെടുക്കാൻ ഇതുവരെയില്ലാത്ത വഴികളിലൂടെയാണ്‌ മനോരമ സഞ്ചരിച്ചത്‌. പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയായ അവതാരക ചെന്നിത്തലയോടുള്ള ചോദ്യവും ഉത്തരവും വിശദമായി സ്വന്തം സമൂഹമാധ്യമഅക്കൗണ്ടിൽ പോസ്‌റ്റ്‌ ചെയ്‌തു. ഉത്തരമല്ല തെറ്റെന്നും ചോദ്യമാണ്‌ പ്രശ്‌നമെന്നുമാണ്‌ ധ്വനിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. കോൺഗ്രസിന്റെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഇത്‌ ഏറ്റുപിടിച്ചാണ്‌ പ്രചാരണം കൊഴുപ്പിച്ചത്‌. അസംബന്ധ ചോദ്യമാണ് ചോദിച്ചതെന്നും ലേഖകനെ അറസ്റ്റ് ചെയ്യണമെന്നും വ്യാപകമായി പ്രചരിപ്പിച്ചു. അറയ്‌ക്കുന്ന ഭാഷയിൽ അസഭ്യവർഷവുമുണ്ടായി. ചെന്നിത്തലയുടെ നിലപാടിനെതിരെ വീഡിയോയിൽ പ്രതികരിച്ച കോളേജ്‌ വിദ്യാർഥി ഹനാനെതിരെയും സൈബർ അക്രമണമുണ്ടായി. കേട്ടാലറക്കുന്ന വാക്കുകളാണ്‌ കമന്റിലൂടെ കോൺഗ്രസ്‌ പ്രവർത്തകർ ഇട്ടത്‌. Read on deshabhimani.com

Related News